-
റോമർ 15:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 കാരണം യരുശലേമിലെ വിശുദ്ധരിൽ ദരിദ്രരായവർക്ക് ഒരു സംഭാവന കൊടുക്കാൻ മാസിഡോണിയയിലും അഖായയിലും ഉള്ളവർക്കു സന്മനസ്സു തോന്നി.+ 27 വാസ്‌തവത്തിൽ, അങ്ങനെ ചെയ്യാൻ അവർ കടപ്പെട്ടവരുമാണ്. ആ വിശുദ്ധർ തങ്ങളുടെ ആത്മീയാനുഗ്രഹങ്ങൾ ജനതകളിൽപ്പെട്ടവരുമായി പങ്കുവെച്ച സ്ഥിതിക്ക്, ജനതകളിൽപ്പെട്ടവർ തങ്ങളുടെ ഭൗതികാനുഗ്രഹങ്ങൾകൊണ്ട് അവരെയും സഹായിക്കേണ്ടതാണല്ലോ.+
-
-
2 കൊരിന്ത്യർ 8:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 നിങ്ങൾക്ക് ഇപ്പോഴുള്ള സമൃദ്ധികൊണ്ട് അവരുടെ കുറവ് നികത്തുകയാണെങ്കിൽ പിന്നീടു നിങ്ങൾക്ക് ഒരു കുറവ് ഉണ്ടാകുമ്പോൾ അവരുടെ സമൃദ്ധികൊണ്ട് അതു നികന്നുകിട്ടും. അങ്ങനെ സമത്വം ഉണ്ടാകണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്.
-