ദിവ്യാധിപത്യ വാർത്തകൾ
◆ സെപ്ററംബറിൽ ബാർബഡോസിന് 1,800 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം കിട്ടി.
◆ കോട്ട് ഡൽവെയർ സെപ്ററംബറിൽ തങ്ങളുടെ തുടർച്ചയായ 12-ാമതു അത്യുച്ചം റിപ്പോർട്ടുചെയ്തുകൊണ്ട് 3,465 പ്രസാധകരോടെ പുതിയ സേവനവർഷം തുടങ്ങി. അവിടത്തെ സഹോദരങ്ങൾ യുദ്ധത്താൽ ചീന്തപ്പെട്ട ലൈബീരിയായിൽ അനുഭവപ്പെടുന്ന പ്രയാസങ്ങൾ നിമിത്തം അവിടെനിന്നു വരുന്ന അഭയാർത്ഥികളായ അനേകം സഹോദരീസഹോദരൻമാരെയും സഹായിക്കുന്നുണ്ട്.
◆ സെപ്ററംബറിൽ ജപ്പാനിലെ പുതിയ പ്രസാധക അത്യുച്ചം 1,48,452 ആണ്. സെപ്ററംബറിന്റെ ആരംഭത്തിൽ 3,582 പുതിയ നിരന്തര പയനിയർമാർ പേർചാർത്തി. സെപ്ററംബറിൽ 111 സർക്കിട്ടുകളിൽ പയനിയർസ്കൂളിന്റെ 165 ക്ലാസ്സുകൾ നടത്തപ്പെട്ടു. 3,920 നിരന്തരപയനിയർമാർ കോഴ്സ് ആസ്വദിച്ചു.
◆ സെപ്ററംബറിൽ കെനിയായിക്ക് 5,610 പ്രസാധകരുടെ പുതിയ അത്യുച്ചം കിട്ടി. പ്രത്യേക സമ്മേളനദിനപരമ്പര മൊത്തം 11,027 പേരുടെ ഹാജരോടെയും 172 പേരുടെ സ്നാപനത്തോടെയും സമാപിച്ചു.
◆ സെപ്ററംബറിൽ ലെസെതോയ്ക്ക് 1,347 പ്രസാധകരുടെ പുതിയ അത്യുച്ചം കിട്ടി. സഭാപ്രസാധകരുടെ 13.1 എന്ന ശരാശരി മണിക്കൂർ അവർ യഹോവയുടെ സേവനത്തിൽ തീവ്രശ്രമം നടത്തുന്നുണ്ടെന്ന് സൂചിപ്പിക്കുന്നു.
◆ മൗറിഷ്യസിന് സെപ്ററംബറിൽ 907 പ്രസാധകരുടെ പുതിയ അത്യുച്ചം ലഭിച്ചു.
◆ സെപ്ററംബറിൽ നൈജീറിയായിക്ക് 1,46,703 പ്രസാധകരുടെ പുതിയ അത്യുച്ചം ലഭിച്ചു. അത് ആഗസ്ററിലെ അത്യുച്ചത്തെക്കാൾ 4,600ലധികം കൂടുതലായിരുന്നു.
◆ റീയൂണിയന് സെപ്ററംബറിൽ 1,845 പ്രസാധകരുടെ പുതിയ അത്യുച്ചം കിട്ടി. അവരുടെ കൺവെൻഷന് 3,591 പേർ ഹാജരായി, 114 പേർ സ്നാപനമേററു.
◆ സെപ്ററംബറിൽ സെൻറ് വിൻസെൻറിന് 208 പ്രസാധകരുടെ ഒരു അത്യുച്ചം കിട്ടി. ഇത് 14 ശതമാനം വർദ്ധനവായിരുന്നു. സഭാപ്രസാധകർക്ക് 14.2 മണിക്കൂർ എന്ന ശരാശരിയുണ്ടായിരുന്നു.