വയൽശുശ്രൂഷയിൽ പൂർണ്ണദേഹിയോടെ പ്രവർത്തിക്കുക
ഭാഗം 3: മററുളളവരുടെ പുരോഗതിക്കു സഹായിക്കുക
1 പ്രായമേറിയ സഹോദരനായിരുന്ന പൗലോസും അർപ്പിതയുവാവായിരുന്ന തിമൊഥെയോസും തമ്മിലുളള ബന്ധം ശുശ്രൂഷക്കുവേണ്ടിയുളള പരിശീലനത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി മിക്കപ്പോഴും എടുത്തുപറയപ്പെട്ടിട്ടുണ്ട്. (1 കൊരി. 4:17) തിമൊഥെയോസിനു ലഭിച്ചിരുന്ന അതേ അറിവും പരിശീലനവും മററുളളവർക്ക് പ്രദാനം ചെയ്യാൻ അവൻ പൗലോസിനാൽ നിർദ്ദേശിക്കപ്പെട്ടു. (2 തിമൊ. 2:1, 2) നാം ഇന്ന് സഭയിൽ അതേ നടപടി പിന്തുടരുന്നത് നന്നായിരിക്കും.
2 മററുളളവരെ പരിശീലിപ്പിക്കുക: ഇൻഡ്യയിൽ മൂന്നു വർഷം മുമ്പുണ്ടായിരുന്നതിനെക്കാൾ ഏതാണ്ട് 3,500 പ്രസാധകർ കൂടുതൽ ഇന്നുണ്ടെന്നു നാം തിരിച്ചറിയുമ്പോൾ പരിശീലനത്തിന്റെ ആവശ്യം പ്രകടമാകുന്നു. ഇവരിൽ അനേകർക്കും പരിചയസമ്പന്നരായ പ്രസാധകർക്കു കൊടുക്കാൻ കഴിയുന്ന പരിശീലനത്തിൽനിന്ന് പ്രയോജനംകിട്ടാൻ വളരെ സാദ്ധ്യതയുണ്ട്. വയൽസേവനത്തിൽ മാസംതോറും സാധാരണയായി ഒന്നോ രണ്ടോ മണിക്കൂർ മാത്രം ചെലവഴിച്ചിരുന്ന സഹോദരി പരിചയസമ്പന്നനായ ഒരു സഹോദരൻ സഹായിച്ചപ്പോൾ വീട്ടുവാതിൽക്കൽ ഫലപ്രദമായി സംസാരിക്കാൻ പഠിച്ചു. ശുശ്രൂഷയിൽ പങ്കെടുക്കാനുളള അവരുടെ വൈമനസ്യം അപ്രത്യക്ഷമായി. അവർ സുവാർത്തയുടെ തീക്ഷ്ണതയുളള ഒരു പ്രസാധികയായിത്തീർന്നു. ഇപ്പോൾ കഴിവുററ ഒരു പയനിയർ എന്ന നിലയിൽ അവർ പിന്തിരിഞ്ഞുനോക്കി ഇങ്ങനെ പറയുന്നു: “എന്തു പറയണമെന്ന് എന്നെ പഠിപ്പിച്ചാൽ മാത്രം മതിയായിരുന്നു, അപ്പോൾ ഞാൻ ശുശ്രൂഷ ആസ്വദിക്കാൻ തുടങ്ങി.”
3 നിങ്ങൾ ഒരു മൂപ്പനോ ഒരു ശുശ്രൂഷാദാസനോ ഒരു പയനിയറോ പരിചയസമ്പന്നനായ ഒരു പ്രസാധകനോ ആണെങ്കിൽ മററുളളവരുടെ പുരോഗതിക്ക് നിങ്ങൾക്കെങ്ങനെ സഹായിക്കാൻ കഴിയും? ഒന്നാമത്തെ നടപടി നിങ്ങൾ മറെറാരു പ്രസാധകനെ സഹായിക്കാനാഗ്രഹിക്കുന്നുവെന്ന് നിങ്ങളുടെ സഭാപുസ്തകാദ്ധ്യന നിർവാഹകനെ അറിയിക്കുകയെന്നതാണ്.
4 ക്രമീകൃതനും തയ്യാറായവനുമായിരിക്കുക: ഒരുമിച്ചു പ്രവർത്തിക്കാനുളള ഒരു സുനിശ്ചിതമായ ഏർപ്പാടുണ്ടായിരിക്കുന്നത് സഹായകമാണ്. തുടക്കത്തിൽ നിങ്ങളുടെ സഹപ്രവർത്തകൻ ഭയമുളളവനോ തന്നേക്കുറിച്ചുതന്നെ തിട്ടമില്ലാത്തവനോ ആയിരിക്കാം. എന്നാൽ ആവശ്യമായിത്തീരുന്നുവെങ്കിൽ സഹായിക്കാൻ ഒരാൾ തന്നോടുകൂടെ പ്രവർത്തിക്കുന്നതിനെ അയാൾ വിലമതിക്കും. (സഭാ. 4:9) സാദ്ധ്യമെങ്കിൽ, ബൈബിൾവിഷയങ്ങളെക്കുറിച്ച് സംഭാഷണംനടത്താൻ സന്നദ്ധരായ ആളുകളെ കണ്ടെത്താൻ കൂടുതൽ സാദ്ധ്യതയുളള ഒരു പ്രദേശം തെരഞ്ഞെടുക്കുക. ഇത് പുതിയ ആൾ സംഭാഷണത്തിൽ ഉൾപ്പെടാനും അങ്ങനെ ആത്മധൈര്യം നേടാനും സഹായിക്കും.
5 പടിപടിയായുളള പരിശീലനം തുടരുന്നതിന്, കണ്ടെത്തപ്പെടുന്ന താത്പര്യക്കാർക്ക് മടക്കസന്ദർശനം നടത്തുന്നതെങ്ങനെയെന്ന് ചർച്ചചെയ്യുന്നത് പ്രയോജനകരമായിരിക്കും. ഇതിൽ നിങ്ങൾ മടങ്ങിച്ചെല്ലുമ്പോൾ ഉത്തരംപറയുന്നതിന് വീട്ടുകാരന്റെ മുമ്പാകെ ഒരു ചോദ്യം ഇട്ടുകൊണ്ട് അടിത്തറ പാകുന്നത് ഉൾപ്പെടുന്നു. തയ്യാറാകാൻ പരിചയക്കുറവുളള പ്രസാധകനെ തീർച്ചയായും സഹായിക്കുക. പിന്നീട് അയാളോടുകൂടെ മടക്കസന്ദർശനത്തിനു പോകുക. ഒരു അദ്ധ്യയനം തുടങ്ങിയാലും പിന്നെയും പുതിയ പ്രസാധകന് തന്റെ സ്വന്തം പ്രാപ്തിയെക്കുറിച്ച് അത്ര തിട്ടമില്ലെങ്കിൽ കൂടുതൽ പരിചയസമ്പന്നനായ പ്രസാധകന് പുതിയ ആൾ ഏറെറടുക്കാൻ യോഗ്യനായിത്തീരുന്നതുവരെ ഏതാനും പ്രാവശ്യം ആ അദ്ധ്യയനം നടത്താനാഗ്രഹിക്കാവുന്നതാണ്.
6 സ്ഥാപനത്തിലേക്ക് പുതിയവരുടെ സത്വരമായ ഒഴുക്കുണ്ടാകുന്നതുകൊണ്ട് വയൽശുശ്രൂഷയിൽ തീവ്രമായ അഭ്യാസം പ്രദാനംചെയ്യേണ്ടതിന്റെ ജ്ഞാനം സ്വയം തെളിയുന്നു. പ്രസംഗപ്രവർത്തനത്തിൽ വൈദഗ്ദ്ധ്യം വളർത്തിയിട്ടുളളവരിൽനിന്നുളള സഹായം ആവശ്യമാണ്. നിങ്ങൾക്ക് ആരെയെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ കാലക്രമത്തിൽ അയാളും “മററുളളവരെ പഠിപ്പിക്കാൻ വേണ്ടത്ര യോഗ്യത”യുളളയാളായിത്തീരും.—2 തിമൊ. 2:2.