ഒരു ബൈബിളദ്ധ്യയനം തുടങ്ങാനുളള ലാക്കോടെ തിരിച്ചുചെല്ലുന്നു
1 ഒരു താൽപര്യക്കാരനെ കണ്ടെത്തിയ ശേഷം ആ താൽപര്യം നിലനിർത്തുന്നതിന് നമ്മുടെ ഭാഗത്ത് തികഞ്ഞ ശ്രദ്ധ ആവശ്യമാണ്. മടക്കസന്ദർശനങ്ങൾ നടത്തുന്നത് ജീവരക്ഷാകരമായ ബൈബിൾ ചർച്ചകളിലേക്കും ബൈബിളദ്ധ്യയനങ്ങളിലേക്കും നേരിട്ട് നയിച്ചേക്കാം. ഫലകരമായ മടക്കസന്ദർശനങ്ങൾ നടത്തുന്നതിന് ഈ നിർദ്ദേശങ്ങൾ പരിചിന്തിക്കുക.
ആദ്യസന്ദർശനത്തിന്റെ ഒടുവിൽ നിങ്ങൾക്ക് ഇപ്രകാരം ചോദിച്ചുകൊണ്ട് ഒരു മടക്കസന്ദർശനത്തിനുളള അടിത്തറ പാകാൻ കഴിയും:
▪“ബൈബിൾ ദൈവനിശ്വസ്തമാണോ എന്നറിയാൻ നിങ്ങൾ എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?” തിരിച്ചുചെല്ലുമ്പോൾ നിങ്ങൾക്ക് ഇപ്രകാരം പറയാൻ കഴിയും: “ഞാൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ബൈബിൾ നിശ്വസ്തമാണോ എന്നൊരു ചോദ്യം ഉന്നയിക്കുകയുണ്ടായി. ഇതിന് വളരെയധികം തെളിവുണ്ട്. ഞാൻ ഈ ചോദ്യം പുനരാലോചിച്ചപ്പോൾ കണ്ടെത്തിയ രസകരമായ ചില കാര്യങ്ങൾ വായിക്കാൻ എനിക്കിഷ്ടമാണ്.” ന്യായവാദം പുസ്തകത്തിന്റെ 60-ാം പേജിലേക്ക് തിരിയുകയും “നിശ്വസ്തതയുടെ തെളിവുകൾ” എന്ന ഉപശീർഷകത്തിൻകീഴിലുളള ഭാഗം വായിക്കുകയും ചെയ്യുക.
2 ബൈബിൾ ഇന്ന് നമുക്ക് പ്രായോഗികമാണോ? ബൈബിൾ പ്രായോഗികമായിരിക്കുന്നതിന് അത് പ്രയോജനങ്ങളുടെ തെളിവ് ഉൽപാദിപ്പിക്കേണ്ടതുണ്ട്.
ഒരു മടക്കസന്ദർശനം ആരംഭിക്കുന്നതിന് നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാൻ കഴിയും:
▪“ബൈബിളിന്റെ ഉപദേശം ഒരു വ്യക്തിയുടെ പെരുമാററത്തെ എങ്ങനെ ബാധിക്കണം? എഫേസ്യർ 4:23, 24-ൽ പൗലോസ് പ്രസ്താവിച്ചത്, ബൈബിളിന് ജീവിതത്തിൽ എത്ര ശക്തമായ ഫലമുണ്ടായിരിക്കാൻ കഴിയുമെന്ന് നമുക്ക് കാണിച്ചുതരുന്നു.” ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകത്തിന്റെ 175-ാം പേജിൽ 1-ാം ഖണ്ഡികയുടെ ഒടുവിൽനിന്ന് ആ തിരുവെഴുത്ത് നേരിട്ടു വായിക്കുക. അതിനുശേഷം 163-ാം പേജിലെ ചിത്രത്തിൽ എന്തു കാണുന്നുവെന്ന് വീട്ടുകാരനോട് ചോദിക്കുക. “ജ്ഞാനികളോടുകൂടെ നടക്കുന്നത് നമ്മെ ജ്ഞാനിയാക്കും, എന്നാൽ ഭോഷൻമാരോടുകൂടെ സഹവസിക്കുന്നത് നമ്മെ ദോഷകരമായി ബാധിക്കും.” അടുത്തതായി 163-ാം പേജിൽ 2-ാം ഖണ്ഡികയുടെ അവസാന വാചകം വായിക്കുക. “മാനുഷപ്രശ്നങ്ങളിലേക്ക് ഒരു ഉൾക്കാഴ്ച പ്രകടമാക്കുന്ന, ഏതുമനുഷ്യന്റേതിനേക്കാളും വളരെ ഉയർന്ന ബൈബിളിന്റെ കാലാതീതജ്ഞാനം, അത് ഒരു ഉയർന്ന ഉറവിടത്തിൽനിന്ന് നമുക്കു ലഭിച്ചതാണെന്ന് തെളിയിക്കുന്നു. എന്റെ അടുത്ത സന്ദർശനത്തിൽ, ഒരുപക്ഷേ ബൈബിൾ നിശ്വസ്തമാണെന്നുളളതിന്റെ കൂടുതലായ തെളിവ് നമുക്ക് ചർച്ചചെയ്യാൻ കഴിയും.”
3 നാം ബൈബിൾ വായിക്കേണ്ടതെന്തുകൊണ്ട്? ബൈബിൾ ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകത്തിൽനിന്ന് നേരിട്ടുളള ഈ ചോദ്യത്തിന്റെ ഒരു ചർച്ച ഒരു ബൈബിളദ്ധ്യയനത്തിലേക്കു നയിച്ചേക്കാം.
ഒരു സംഭാഷണം തുടങ്ങുന്നതിന് നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
▪“ആളുകൾ ഇന്നത്തെ അവസ്ഥയിൽ വളരെയധികം പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ എവിടെയെങ്കിലും ആശ്രയയോഗ്യമായ മാർഗ്ഗനിർദ്ദേശം കണ്ടെത്താൻ കഴിയുമോയെന്ന് അനേകർ ചിന്തിക്കുന്നു. ഞാൻ പ്രോൽസാഹനത്തിന്റെയും പ്രായോഗിക സഹായത്തിന്റെയും അതിരററ ഉറവിടമായി ബൈബിളിനെ കണ്ടെത്തിയിരിക്കുന്നു. സങ്കീർത്തനം 1:1, 2-ൽ ബൈബിളിൽ എഴുതിയിരിക്കുന്ന ഒരു വാഗ്ദത്തം ഞാൻ നിങ്ങളുമായി പങ്കുവെക്കാം. [തിരുവെഴുത്തു വായിച്ച് ഹ്രസ്വമായി അഭിപ്രായം പറയുക.] ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകം ബൈബിളിന്റെ ആശ്രയയോഗ്യതയിൽ വിശ്വാസം വർദ്ധിപ്പിക്കുന്നു. അതുപോലെതന്നെ ബൈബിളിൽ കണ്ടെത്തുന്ന ചില പ്രായോഗിക ബുദ്ധ്യുപദേശം നമ്മുടെ ശ്രദ്ധയിൽപെടുത്തുകയും നമ്മുടെ അനുദിനജീവിതത്തിന് അവ ബാധകമാക്കുകയും ചെയ്യുന്നു. ദൃഷ്ടാന്തത്തിന്, 170-ാം പേജിലെ 23-ാം ഖണ്ഡികയുടെ മുകളിൽ ‘യഥാർത്ഥത്തിൽ പ്രയോജനം ചെയ്യുന്ന തത്വങ്ങൾ’ എന്ന ഉപശീർഷകം കുറിക്കൊളളുക.” അതിനുശേഷം ബൈബിളദ്ധ്യയന ക്രമീകരണം 23-26 ഖണ്ഡികകൾ ഉപയോഗിച്ചുകൊണ്ട് പ്രകടിപ്പിക്കുക. “അടുത്ത ആഴ്ചയിൽ, ബൈബിളിൽനിന്ന് പ്രയോജനം ലഭിക്കാൻ നാം എന്തു ചെയ്യേണ്ടതുണ്ട്? എന്ന ചോദ്യം പരിചിന്തിക്കാൻ എനിക്കിഷ്ടമാണ്.”
4 ഭൂമിയിലെ എല്ലാജനതകളിലും ഇപ്പോൾ നൽകപ്പെട്ടുകൊണ്ടിരിക്കുന്ന പൂർണ്ണമായ സാക്ഷ്യത്തിൽ പങ്കെടുക്കാൻ ശേഷിക്കുന്ന സമയം ജ്ഞാനപൂർവ്വം ഉപയോഗിക്കുക. (പ്രവൃ.20:21 താരതമ്യം ചെയ്യുക.) ഒരു ബൈബിളദ്ധ്യയനം തുടങ്ങാനുളള ലാക്കോടെ മടക്കസന്ദർശനങ്ങൾ നടത്തുന്നത് നാം ആരോടു പ്രസംഗിക്കുന്നുവോ അവർക്ക് നിത്യജീവനെ അർത്ഥമാക്കും.