ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 119
“യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടക്കുക”
യഹോവയുടെ ന്യായപ്രമാണം അനുസരിച്ച് നടക്കുക എന്നു പറഞ്ഞാൽ ദിവ്യമാർഗനിർദേശത്തിനു പൂർണമനസ്സോടെ കീഴ്പെടുക എന്നതാണ്. സങ്കീർത്തനക്കാരനായ ദാവീദിനെപ്പോലെ യഹോവയുടെ ന്യായപ്രമാണം പിൻപറ്റുകയും യഹോവയിൽ ആശ്രയിക്കുകയും ചെയ്ത അനേകം ഉദാഹരണങ്ങൾ ബൈബിളിലുണ്ട്.
ദൈവത്തിന്റെ നിയമം അനുസരിച്ച് നടക്കുന്നതിലാണ് യഥാർഥ സന്തോഷമുള്ളത്
യഹോവയുടെ വഴിനടത്തിപ്പിൽ യോശുവയ്ക്ക് പൂർണവിശ്വാസമുണ്ടായിരുന്നു. ജീവിതത്തിൽ സന്തോഷവും വിജയവും ഉണ്ടാകാൻ പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കേണ്ടതുണ്ടെന്ന് യോശുവയ്ക്ക് അറിയാമായിരുന്നു
ജീവിതത്തിലെ കഷ്ടപ്പാടുകൾ തരണം ചെയ്യുന്നതിന് ആവശ്യമായ ധൈര്യം തിരുവെഴുത്തുകൾ നൽകുന്നു
ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യങ്ങളിൽ യിരെമ്യാവ് ധൈര്യം കാണിക്കുകയും യഹോവയിൽ ആശ്രയിക്കുകയും ചെയ്തു. അദ്ദേഹം ജീവിതം ലളിതമാക്കി നിറുത്തുകയും നിയമനത്തിൽ തീക്ഷ്ണതയോടെ തുടരുകയും ചെയ്തു
ദൈവവചനത്തെ കുറിച്ചുള്ള ശരിയായ പരിജ്ഞാനം പ്രസംഗിക്കാനുള്ള ധൈര്യം തരുന്നു
പൗലോസ് ധൈര്യപൂർവം ദൈവത്തിന്റെ സന്ദേശം ആളുകളെ അറിയിച്ചു. ഗവർണറായ ഫെലിക്സിനോടു സാക്ഷീകരിക്കവെ യഹോവ തന്നെ സഹായിക്കുമെന്നു പൗലോസിനു പൂർണബോധ്യമുണ്ടായിരുന്നു
മറ്റുള്ളവരോടു സാക്ഷീകരിക്കവെ ഏതെല്ലാം സാഹചര്യങ്ങളിൽ എനിക്കു ധൈര്യം കാണിക്കാൻ കഴിയും?
സ്കൂൾ
ജോലിസ്ഥലം
കുടുംബം
മറ്റ് മണ്ഡലങ്ങൾ