-
മത്തായി 6:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 പ്രാർഥിക്കുമ്പോൾ, ജനതകൾ ചെയ്യുന്നതുപോലെ ഒരേ കാര്യങ്ങൾ തന്നെയും പിന്നെയും ഉരുവിടരുത്. വാക്കുകളുടെ എണ്ണം കൂടിയാൽ ദൈവം കേൾക്കുമെന്നാണ് അവരുടെ വിചാരം.
-
-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഒരേ കാര്യങ്ങൾ തന്നെയും പിന്നെയും ഉരുവിടരുത്: അഥവാ “ജല്പനം ചെയ്യരുത്; അർഥശൂന്യമായി ആവർത്തിക്കരുത്.” ചിന്തിക്കാതെ പ്രാർഥിക്കരുത് എന്നു യേശു തന്റെ അനുഗാമികളോടു പറയുകയായിരുന്നു. ഒരേ കാര്യത്തിനുവേണ്ടി പലയാവർത്തി അപേക്ഷിക്കുന്നതു തെറ്റാണെന്നല്ല യേശു പറഞ്ഞത്. (മത്ത 26:36-45) മറിച്ച് ജനതകളിലെ ആളുകളുടെ (അതായത്, ജൂതന്മാരല്ലാത്തവരുടെ) ആവർത്തിച്ചുള്ള പ്രാർഥനകൾ, അതായത് മനഃപാഠമാക്കിയ പദപ്രയോഗങ്ങൾ ചിന്താശൂന്യമായി ‘തന്നെയും പിന്നെയും ഉരുവിടുന്ന’ പ്രാർഥനാരീതി, അനുകരിക്കുന്നതു തെറ്റാണെന്നാണു യേശു ഉദ്ദേശിച്ചത്.
-