-
മത്തായി 23:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 വിഡ്ഢികളേ, അന്ധന്മാരേ, ഏതാണു വലിയത്? സ്വർണമോ സ്വർണത്തെ പവിത്രമാക്കുന്ന ദേവാലയമോ?
-
-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
വിഡ്ഢികളേ, അന്ധന്മാരേ: അഥവാ “അന്ധന്മാരായ വിഡ്ഢികളേ.” ബൈബിളിൽ “വിഡ്ഢി” എന്ന പദം സാധാരണഗതിയിൽ അർഥമാക്കുന്നതു വിവേകത്തെ പുച്ഛിച്ചുതള്ളി ധാർമികതയ്ക്കു നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്നവരെയാണ്. അവരുടെ വഴികൾ ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങളോടു യോജിക്കുന്നില്ല.
-