വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w88 8/1 പേ. 13-18
  • യഹോവ നമ്മുടെ ബലം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ നമ്മുടെ ബലം
  • വീക്ഷാഗോപുരം—1988
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ‘മർദ്ദക ജനതക​ളു​ടെ പട്ടണം’
  • “ബാബി​ലോ​നി”ൽ സന്തോ​ഷ​ക​ര​മായ ഗീതമില്ല!
  • സമാധാ​ന​ത്തി​ന്റെ യഥാർത്ഥ ഉറവ്‌
  • വെളിച്ചത്തിൽ നടക്കുന്നവർക്ക്‌ സന്തോഷം
    2001 വീക്ഷാഗോപുരം
  • യഹോവയുടെ കൈ ഉയർന്നിരിക്കുന്നു
    യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1
  • യഹോവയിൽ ആശ്രയിക്കുക
    വീക്ഷാഗോപുരം—1988
  • ബൈബിൾ പുസ്‌തക നമ്പർ 23—യെശയ്യാവ്‌
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
കൂടുതൽ കാണുക
വീക്ഷാഗോപുരം—1988
w88 8/1 പേ. 13-18

യഹോവ നമ്മുടെ ബലം

“യഹോ​വ​യാം യാഹ്‌ എന്റെ ബലവും എന്റെ ശക്തിയു​മാ​കു​ന്നു.”—യെശയ്യാവ്‌ 12:2.

1. (എ) യഹോ​വ​യു​ടെ സാക്ഷികൾ വളരെ വ്യത്യ​സ്‌ത​രാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) യെശയ്യാവ്‌ 12:2 യഹോവ തന്റെ ജനത്തി​നു​വേണ്ടി ചെയ്‌തി​രി​ക്കു​ന്ന​തി​നെ വെളി​പ്പെ​ടു​ത്തു​ന്ന​തെ​ങ്ങനെ?

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു രാജ്യ​ഹാ​ളിൽ നിങ്ങൾ യോഗ​ങ്ങൾക്കു ഹാജരാ​കു​ന്നു​ണ്ടോ? അവിടെ നിങ്ങൾ മററ്‌ ഏതു ജനത്തിൽനി​ന്നും വളരെ വിഭി​ന്ന​മായ ഒരു ജനത്തെ​യാ​ണു കാണു​ന്നത്‌! ഈ ജനം ആരാണ്‌, അവർ വ്യത്യ​സ്‌ത​രാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? ഞങ്ങൾ ദൈവ​ത്തി​ന്റെ സ്വന്തം ജനമാണ്‌, ഞങ്ങൾ സകല നാമങ്ങ​ളി​ലും വച്ച്‌ ഏററം മഹത്തായ നാമം—നമുക്കു ചുററു​മുള്ള പ്രപഞ്ച​ത്തി​ലെ സകല അത്ഭുത​ങ്ങ​ളു​ടെ​യും മഹത്വ​വാ​നായ സ്രഷ്ടാ​വി​ന്റെ നാമം—വഹിക്കു​ന്ന​തു​കൊ​ണ്ടാണ്‌ ഞങ്ങൾ വ്യത്യ​സ്‌ത​രാ​യി​രി​ക്കു​ന്നത്‌. അവന്റെ നാമം ഞങ്ങളു​ടെ​മേ​ലുണ്ട്‌. അവൻ തന്റെ സ്ഥാപന​ത്തി​ലൂ​ടെ “തക്കസമ​യത്ത്‌” നൽകുന്ന വിശി​ഷ്ട​മായ ആത്മീയാ​ഹാ​രം ആസ്വദി​ക്കു​ന്ന​തിന്‌ ഞങ്ങൾ സന്തോ​ഷ​പൂർവ്വം സമ്മേളി​ക്കു​ന്നത്‌ അവന്റെ നാമത്തി​ലാണ്‌. (ലൂക്കോസ്‌ 12:42) യഹോ​വ​യു​ടെ സാക്ഷി​ക​ളെന്ന നിലയിൽ ഞങ്ങൾ യെശയ്യാവ്‌ 12-ാം അദ്ധ്യായം 2-ാം വാക്യ​ത്തി​ലെ വാക്കു​ക​ളിൽ അവന്റെ അതുല്യ​നാ​മത്തെ പുകഴ്‌ത്തു​ന്നു. അത്‌ ഇങ്ങനെ വായി​ക്ക​പ്പെ​ടു​ന്നു: “നോക്കു! ദൈവം എന്റെ രക്ഷയാ​കു​ന്നു. ഞാൻ ആശ്രയി​ക്കും, ഭയപ്പെ​ടു​ക​യു​മില്ല; എന്തെന്നാൽ യഹോ​വ​യാം യാഹ്‌ എന്റെ ബലവും എന്റെ ശക്തിയു​മാ​കു​ന്നു, അവൻ എന്റെ രക്ഷയാ​യി​ത്തീർന്നു.” ഞങ്ങളുടെ ദൈവം ഞങ്ങളെ അനേകം പീഡാ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ കൊണ്ടു​വ​ന്നി​രി​ക്കു​ന്നു. ഇപ്പോൾ ഞങ്ങളുടെ അന്തിമരക്ഷ അടുത്തു​വ​രി​ക​യാണ്‌—യഹോ​വ​യാം യാഹിന്റെ കൈയാൽതന്നെ!

2. (എ) ബൈബി​ളിൽ “യഹോ​വ​യാം യാഹ്‌” എന്ന പദപ്ര​യോ​ഗം എത്ര കൂടെ​ക്കൂ​ടെ വരുന്നുണ്ട്‌, എവിടെ? (ബി) യെശയ്യാവ്‌ 12:2-ലെ “ശക്തി” എന്നതിന്റെ മററു വിവർത്ത​ന​ങ്ങ​ളേവ, അവയും ഉചിത​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

2 “യഹോ​വ​യാം യാഹ്‌” എന്ന ഈ പദപ്ര​യോ​ഗം, ദിവ്യ​നാ​മ​ത്തി​ന്റെ ഒരു ഇരട്ടി​പ്പാണ്‌, ഇവി​ടെ​യും യെശയ്യാവ്‌ 26:4-ലുമായി രണ്ടു പ്രാവ​ശ്യം മാത്രമേ അതു വരുന്നു​ള്ളു. കിംഗ്‌ ജയിംസ്‌ വേർഷന്റെ വിവർത്ത​കൻമാർപോ​ലും അത്‌ “കർത്താ​വാം യഹോവ” എന്ന്‌ വിവർത്തനം ചെയ്യു​ന്നത്‌ ഉചിത​മെന്നു കണ്ടു. പുതി​യ​ലോക ഭാഷാന്തര റഫറൻസ്‌ ബൈബി​ളി​ന്റെ അടിക്കു​റിപ്പ്‌ അനുസ​രിച്ച്‌ യെശയ്യാവ്‌ 12:2-ലെ “ശക്തി” എന്നതിന്റെ മററു വിവർത്ത​നങ്ങൾ “കീർത്തനം” എന്നും “സ്‌തുതി” എന്നുമാണ്‌. തന്റെ ആരാധ​കർക്ക്‌ ചലനോ​ജ്ജ്വ​ല​മായ ഊർജ്ജം പ്രദാനം ചെയ്യുന്ന സർവ്വശ​ക്ത​നായ യഹോ​വ​യാം യാഹ്‌ നമ്മുടെ ശ്രുതി​മ​ധു​ര​മായ സ്‌തുതി ഗീതങ്ങൾക്ക്‌ യോഗ്യ​നാ​ണെ​ന്നു​ള്ളത്‌ എത്ര സത്യം!—യെശയ്യാവ്‌ 40:28-31.

3. (എ) യഹോ​വ​യാം യാഹ്‌ എന്തിനുള്ള വഴി തുറന്നി​രി​ക്കു​ന്നു, എന്തിന്റെ അടിസ്ഥാ​ന​ത്തിൽ? (ബി) റോമർ 11:33-36-ലെ പൗലോ​സി​ന്റെ വാക്കു​കൾക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​മേ​ലുള്ള ഫലമെന്ത്‌?

3 യഹോ​വ​യു​ടെ ശക്തി അവന്റെ ജ്ഞാനത്താ​ലും നീതി​യാ​ലും സ്‌നേ​ഹ​ത്താ​ലും സമതു​ലി​ത​മാ​ക്ക​പ്പെ​ടു​ന്നു. ഈ ദിവ്യ​ഗു​ണ​ങ്ങ​ളു​ടെ പ്രയോ​ഗ​ത്തിൽ യഹോ​വ​യാം യാഹ്‌ യേശു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ വിശ്വാ​സ​മുള്ള മനുഷ്യ​വർഗ്ഗ​ത്തി​ന്റെ രക്ഷക്കുള്ള വഴി തുറന്നി​രി​ക്കു​ന്നു. ഈ ബന്ധത്തിൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ ഉദ്‌ഘോ​ഷി​ച്ചു: “ഹാ, ദൈവ​ത്തി​ന്റെ ധനത്തി​ന്റെ​യും ജ്ഞാനത്തി​ന്റെ​യും അറിവി​ന്റെ​യും ആഴം! അവന്റെ ന്യായ​വി​ധി​കൾ എത്ര ആരായാ​നാ​വാ​ത്ത​വ​യും അവന്റെ വഴികൾ എത്ര കണ്ടുപി​ടി​ക്കാ​നാ​വാ​ത്ത​വ​യു​മാ​കു​ന്നു! എന്തെന്നാൽ ‘യഹോ​വ​യു​ടെ മനസ്സ്‌ അറിയാ​നി​ട​യാ​യി​ട്ടു​ള്ളവൻ ആർ, അഥവാ അവന്റെ ഉപദേ​ശ​ക​നാ​യി​ത്തീർന്നി​ട്ടു​ള്ളവൻ ആർ? അല്ലെങ്കിൽ തനിക്ക്‌ തിരികെ നൽക​പ്പെ​ട​ത്ത​ക്ക​വണ്ണം ആർ അവന്‌ ആദ്യം കൊടു​ത്തി​രി​ക്കു​ന്നു?’ എന്തെന്നാൽ സകലവും അവനിൽനി​ന്നും അവനാ​ലും അവനു വേണ്ടി​യു​മാ​കു​ന്നു. അവന്നാ​യി​രി​ക്കട്ടെ എന്നേക്കും മഹത്വം. ആമേൻ.” (റോമർ 11:33-36) അതു​കൊണ്ട്‌, നാം യഹോ​വ​യാം യാഹിനെ മുറു​കെ​പ്പി​ടി​ക്കു​ന്ന​തും നമ്മുടെ സർവ്വശ​ക്ത​നാം ദൈവ​വും പരമാ​ധി​കാ​ര​കർത്താ​വു​മെന്ന നിലയിൽ അവനി​ലുള്ള നമ്മുടെ സമ്പൂർണ്ണ വിശ്വാ​സ​വും ആശ്രയ​വും പ്രഖ്യാ​പി​ക്കു​ന്ന​തും എത്ര ഉചിത​മാണ്‌!—എബ്രായർ 3:14 താരത​മ്യ​പ്പെ​ടു​ത്തുക.

4. (എ) ‘ഞാൻ ആശ്രയി​ക്കും, ഭയപ്പെ​ടു​ക​യു​മില്ല’ എന്നു പ്രഖ്യാ​പി​ക്കാൻ പ്രവാ​ച​ക​നായ യെശയ്യാ​വിന്‌ നല്ല കാരണ​മു​ണ്ടാ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) ഈ 20-ാം നൂററാ​ണ്ടിൽ യഹോ​വ​യു​ടെ ജനത്തിന്‌ യഹോ​വ​യാം യാഹിൽ ആശ്രയി​ക്കു​ന്ന​തിന്‌ നല്ല കാരണ​മു​ള്ള​തെ​ന്തു​കൊണ്ട്‌?

4 ‘ഞാൻ ആശ്രയി​ക്കും, ഭയപ്പെ​ടു​ക​യു​മില്ല’ എന്ന്‌ പ്രഖ്യാ​പി​ക്കു​ന്ന​തിന്‌ യെശയ്യാ​വിന്‌ നല്ല കാരണ​മു​ണ്ടാ​യി​രു​ന്നു. പ്രവാ​ചകൻ പിന്നീട്‌ ദൈവ​ത്തി​ന്റെ രക്ഷാ പ്രവർത്ത​ന​ങ്ങ​ളോ​ടു സുപരി​ചി​ത​നാ​യി. അശൂറി​നെ​യും അതിന്റെ വമ്പനായ രാജാ​വായ സെൻഹെ​രീ​ബി​നെ​യും താഴ്‌ത്തി​ക്കൊണ്ട്‌ യഹോവ തന്റെ വാക്കു നിവർത്തി​ച്ച​പ്പോൾ അവൻ ഒരു ദൃക്‌സാ​ക്ഷി​യാ​യി​രു​ന്നു. ഒററ രാത്രി​യിൽ നമ്മുടെ സർവ്വശ​ക്ത​നാം ദൈവ​മായ യഹോ​വ​യാൽ അയയ്‌ക്ക​പ്പെട്ട ഒരൊററ ദൂതൻ 1,85,000 ആശൂർ പടയാ​ളി​കളെ നിഗ്ര​ഹി​ച്ചു! ഹിസ്‌കി​യാ​വു രാജാ​വും സകല യഹൂദ​യും യഹോ​വ​യാം യാഹിൽ സമ്പൂർണ്ണ​മാ​യി ആശ്രയി​ച്ച​തു​കൊ​ണ്ടാണ്‌ ആ മഹത്തായ രക്ഷ കൈവ​ന്നത്‌. (യെശയ്യാവ്‌ 37:6, 7, 21, 36-38) ഈ 20-ാം നൂററാ​ണ്ടിൽ യഹോവ തന്റെ ജനത്തെ മർദ്ദന​ങ്ങ​ളിൽനി​ന്നും നിരോ​ധ​ന​ങ്ങ​ളിൽ നിന്നും പീഡന​ങ്ങ​ളിൽനി​ന്നും തടങ്കൽ പാളയ​ങ്ങ​ളിൽ നിന്നും കൂടെ വിടു​വി​ച്ചി​രി​ക്കു​ന്നു. യെശയ്യാ​വി​ന്റെ കാലത്തെ ആ വീമ്പി​ള​ക്കിയ അസ്സീറി​യാ​ക്കാ​രെ​പ്പോ​ലെ നാസി ഭരണാ​ധി​കാ​രി​യാ​യി​രുന്ന അഡോൾഫ്‌ ഹിററ്‌ലർ ഒരു സന്ദർഭ​ത്തിൽ “ഈ ജാതി ജർമ്മനി​യിൽ നിർമ്മൂ​ല​മാ​ക്ക​പ്പെ​ടും!” എന്ന്‌ അലറി​ക്കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ തട്ടിക്ക​യറി. എന്നാൽ നിർമ്മൂ​ല​മാ​ക്ക​പ്പെ​ട്ടത്‌ ഹിററ്‌ല​റും അയാളു​ടെ നാസി​ക​ളു​മാ​യി​രു​ന്നു. ഇപ്പോൾ യഹോ​വ​യിൽ ആശ്രയിച്ച ജർമ്മൻ സാക്ഷി​ക​ളു​ടെ ചെറിയ സംഘം 1,21,200-ൽ പരമായി വളർന്നി​രി​ക്കു​ന്നു!—സങ്കീർത്തനം 27:1, 2; റോമർ 8:31, 37.

5. യെശയ്യാവ്‌ 12:3-5-ലെ വാക്കുകൾ ദൈവ​ത്തി​ന്റെ ആശ്രയ​മുള്ള ജനത്തിന്‌ ബാധക​മാ​കു​ന്ന​തെ​ങ്ങനെ?

5 പീഡനം ഉയർന്നു​വ​രു​മ്പോ​ഴെ​ല്ലാം യഹോ​വ​യു​ടെ ആശ്രിത ജനം സത്യത്തി​ന്റെ ജീവദാ​യ​ക​മായ വെള്ളം കുടി​ക്കു​ന്ന​തി​നാൽ നവോൻമേ​ഷ​വും ശക്തിയും പ്രാപി​ക്കു​ന്നു. അത്‌ യെശയ്യാവ്‌ 12:3-5-ൽ ദൈവ​ത്തി​ന്റെ പ്രവാ​ചകൻ പറഞ്ഞതു​പോ​ലെ​ത​ന്നെ​യാണ്‌. “നിങ്ങൾ ആനന്ദാ​തി​രേ​ക​ത്തോ​ടെ രക്ഷയുടെ ഉറവു​ക​ളിൽനിന്ന്‌ തീർച്ച​യാ​യും വെള്ളം കോരും. അന്നാളിൽ നിങ്ങൾ തീർച്ച​യാ​യും ‘ജനങ്ങളേ, നിങ്ങൾ യഹോ​വക്കു നന്ദി​കൊ​ടു​ക്കുക. അവന്റെ നാമത്തെ വിളി​ച്ച​പേ​ക്ഷി​ക്കുക. ജനങ്ങളു​ടെ ഇടയിൽ അവന്റെ ഇടപെ​ട​ലു​കൾ അറിയി​ക്കുക. അവന്റെ നാമം ഉയർത്ത​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്നു പറയുക. യഹോ​വക്കു കീർത്തനം പാടുക, എന്തെന്നാൽ അവൻ മികച്ച​രീ​തി​യിൽ പ്രവർത്തി​ച്ചി​രി​ക്കു​ന്നു. ഇത്‌ സർവ്വഭൂ​മി​യി​ലും അറിയി​ക്ക​പ്പെ​ടു​ന്നു’ എന്നു പറയും.” നമുക്ക്‌ രാജ്യ​സ​ത്യം ആഴമായി കുടി​ക്കു​ന്ന​തി​ലും നമ്മുടെ പരമാ​ധി​കാര കർത്താ​വാം യഹോ​വ​യു​ടെ നാമത്തെ നന്ദിപൂർവ്വം മഹിമ​പ്പെ​ടു​ത്തു​ന്ന​തി​ലും തുടരാം. യഹോ​വ​യിൽ സമ്പൂർണ്ണ​മായ ആശ്രയ​ത്തോ​ടെ “നമുക്ക്‌ വചനം പ്രസം​ഗി​ക്കാം, അനുകൂ​ല​കാ​ല​ത്തും പ്രക്ഷു​ബ്ധ​കാ​ല​ത്തും അതിൽ അടിയ​ന്തി​ര​മാ​യി ഏർപ്പെ​ടാം.” (2 തിമൊ​ഥെ​യോസ്‌ 4:2) എതിരാ​ളി​കൾ എന്തുതന്നെ ചെയ്‌താ​ലും യഹോ​വ​യാം യാഹ്‌ നമ്മെ രക്ഷയുടെ മാർഗ്ഗ​ത്തിൽ സ്‌നേ​ഹ​പൂർവ്വം നയിക്കും!

‘മർദ്ദക ജനതക​ളു​ടെ പട്ടണം’

6, 7. (എ) യെശയ്യാവ്‌ 25:1-ന്‌ ചേർച്ച​യാ​യി, യഹോ​വ​യു​ടെ ആരാധകർ എന്തിനു​വേണ്ടി അവനെ മഹത്വീ​ക​രി​ക്കണം? (ബി) യെശയ്യാവ്‌ 25:2, 3 ഒരു പ്രത്യേക നഗരത്തെ വർണ്ണി​ക്കു​ന്ന​തെ​ങ്ങനെ? (സി) പ്രവാ​ചകൻ ഏതു നഗരത്തെ പരാമർശി​ക്കാ​നാ​ണു സാദ്ധ്യത, എന്തു​കൊണ്ട്‌?

6 ഇപ്പോൾ നമുക്ക്‌ യെശയ്യാവ്‌ 25-ാം അദ്ധ്യാ​യ​ത്തി​ലേക്കു തിരി​യാം. 1-ാം വാക്യ​ത്തിൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “യഹോവേ നീ എന്റെ ദൈവ​മാ​കു​ന്നു. ഞാൻ നിന്നെ പുകഴ്‌ത്തു​ന്നു, ഞാൻ നിന്റെ നാമത്തെ കീർത്തി​ക്കു​ന്നു, എന്തെന്നാൽ നീ അത്ഭുത​കാ​ര്യ​ങ്ങൾ, ആദിമ​കാ​ലങ്ങൾ മുതലുള്ള ആലോ​ച​നകൾ, വിശ്വ​സ്‌ത​ത​യോ​ടെ, ആശ്രയ​യോ​ഗ്യ​ത​യോ​ടെ, പ്രവർത്തി​ച്ചി​രി​ക്കു​ന്നു.” യഹോ​വ​യു​ടെ ആശ്രി​ത​രായ ആരാധകർ തങ്ങളുടെ ഇടയിൽ അവൻ ചെയ്‌തി​രി​ക്കുന്ന അത്‌ഭു​ത​പ്ര​വൃ​ത്തി​കൾ നിമിത്തം അവനെ മഹത്വീ​ക​രി​ക്കു​ന്നു. എന്നാൽ യെശയ്യാവ്‌ പിന്നീട്‌ യഹോ​വ​യോട്‌ ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ ഒരു പ്രകട​മായ വ്യത്യാ​സം വരച്ചു​കാ​ട്ടു​ന്നു: “എന്തെന്നാൽ നീ ഒരു നഗരത്തെ കൽകൂ​ന​യും കോട്ട​കെട്ടി ബലവത്താ​ക്കിയ ഒരു പട്ടണത്തെ തകർന്നു​കൊ​ണ്ടി​രി​ക്കുന്ന ഒരു ശൂന്യ​ശി​ഷ്ട​വും അന്യരു​ടെ ഒരു നിവാ​സ​ഗോ​പു​രത്തെ നഗരമ​ല്ലാ​തെ​യു​മാ​ക്കി​യി​രി​ക്കു​ന്നു, അത്‌ അനിശ്ചി​ത​കാ​ല​ത്തോ​ളം​തന്നെ പുനർനിർമ്മി​ക്ക​പ്പെ​ടു​ക​യില്ല . . . മർദ്ദക​ജ​ന​ത​ക​ളു​ടെ പട്ടണം, അവ [യഹോ​വയെ] ഭയപ്പെ​ടും.”—യെശയ്യാവ്‌ 25:2,3.

7 മർദ്ദക​ഭ​ര​ണ​ത്തി​ന്റെ പേർപ​റ​യ​പ്പെ​ടാത്ത ഈ നഗരം ഏതാണ്‌? യെശയ്യാവ്‌ മോവാ​ബി​ന്റെ തലസ്ഥാ​ന​മാ​യി​രുന്ന ആരിനെ പരാമർശി​ക്കു​ക​യാ​യി​രു​ന്നി​രി​ക്കാം, അത്‌ എല്ലായ്‌പ്പോ​ഴും ദൈവ​ജ​ന​ത്തി​ന്റെ ഒരു ശത്രു ആയിരു​ന്നു. എന്നാൽ ഇവിടത്തെ സന്ദർഭം സാത്താന്റെ സ്ഥാപന​ത്തി​ന്റെ മറെറാ​രു ശാഖക്ക്‌—പ്രധാന ശത്രു​വായ ബാബി​ലോന്‌—പററു​ന്ന​താ​യി തോന്നു​ന്നു. തക്കസമ​യത്ത്‌ ബാബി​ലോൻ യഹൂദ​യേ​യും യരൂശ​ലേ​മി​നെ​യും ശൂന്യ​മാ​ക്കു​ക​യും യഹോ​വ​യു​ടെ ആരാധനാ മന്ദിരത്തെ നശിപ്പി​ക്കു​ക​യും ജനത്തിൽ അതിജീ​വി​ക്കു​ന്ന​വരെ അടിമ​ത്ത​ത്തി​ലേക്ക്‌ കൊണ്ടു​പോ​കു​ക​യും ചെയ്യും. യെശയ്യാവ്‌ ബാബി​ലോ​നി​ലെ രാജാവ്‌ ഇങ്ങനെ പൊങ്ങച്ചം പറയു​ന്ന​താ​യി ഉദ്ധരി​ക്കു​ന്നു: “ഞാൻ ആകാശ​ങ്ങ​ളി​ലേക്ക്‌ കയറി​പ്പോ​കും. ദൈവ​ത്തി​ന്റെ നക്ഷത്ര​ങ്ങൾക്കു മീതെ ഞാൻ എന്റെ സിംഹാ​സനം ഉയർത്തും, ഞാൻ സമാഗ​മ​പർവ്വ​ത​ത്തിൻമേൽ ഇരിക്കും . . . ഞാൻ എന്നേത്തന്നെ അത്യു​ന്ന​ത​നോട്‌ സദൃശ​നാ​ക്കും.” എന്നാൽ ബാബി​ലോ​നെ വെട്ടി​വീ​ഴ്‌ത്തു​ന്ന​തി​നും ദൈവ​ജ​നത്തെ അവരുടെ ദേശത്തു പുന:സ്ഥിതീ​ക​രി​ക്കു​ന്ന​തി​നും യഹോവ പാർസ്യ​യി​ലെ കോ​രേ​ശി​നെ എഴു​ന്നേൽപ്പി​ക്കും. പ്രവചി​ക്ക​പ്പെ​ട്ട​തു​പോ​ലെ, പുരാതന ബാബി​ലോ​ന്റെ സ്ഥാനം “കൽക്കൂ​ന​യും” “തകർന്നു​കൊ​ണ്ടി​രി​ക്കുന്ന ഒരു ശൂന്യ​ശി​ഷ്‌ട​വും” തന്നെയാ​ക്ക​പ്പെട്ടു.—യെശയ്യാവ്‌ 14:12-14; 13:17-22.

8, 9 (എ) യഹോ​വ​യു​ടെ ആരാധകർ വേറെ ഏതു ബാബി​ലോ​നോട്‌ പോരാ​ടേ​ണ്ട​തുണ്ട്‌, അവൾ എങ്ങനെ വികാസം പ്രാപി​ച്ചു? (ബി) യെശയ്യാവ്‌ അവളെ എങ്ങനെ വർണ്ണി​ക്കു​ന്നു, പദം ഉചിത​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

8 എന്നിരു​ന്നാ​ലും, ബാബി​ലോ​നി​ന്റെ മറിച്ചി​ടീ​ലി​നു ശേഷം 2,500-ൽപരം വർഷം കഴിഞ്ഞ്‌ യഹോ​വ​യു​ടെ ആരാധ​കർക്ക്‌ ഇപ്പോ​ഴും മറെറാ​രു ബാബി​ലോ​നോട്‌ പോരാ​ടേ​ണ്ട​തുണ്ട്‌—“വേശ്യ​മാ​രു​ടെ​യും ഭൂമി​യി​ലെ മ്ലേച്ഛത​ക​ളു​ടെ​യും മാതാ​വായ മഹാബാ​ബി​ലോ​നോട്‌” തന്നെ. (വെളി​പ്പാട്‌ 17:5) അവൾ വ്യാജ​മ​ത​ലോ​ക​സാ​മ്രാ​ജ്യ​മാണ്‌. അവൾക്ക്‌ ജൻമം കിട്ടി​യത്‌ നോഹ​യു​ടെ നാളിലെ പ്രളയാ​ന​ന്തരം അൽപ്പകാ​ലം കഴിഞ്ഞാ​യി​രു​ന്നു, അന്ന്‌ നി​മ്രോദ്‌ ആദ്യ ബാബി​ലോൻ പണിതു. അത്‌ കക്ഷിപ​ര​മായ വ്യാജ​മ​ത​ത്തി​ന്റെ പിള്ള​ത്തൊ​ട്ടി​ലാ​യി​ത്തീർന്നു. യേശു​വി​നാ​ലും അവന്റെ അപ്പോ​സ്‌ത​ലൻമാ​രാ​ലും ക്രിസ്‌ത്യാ​നി​ത്വം സ്ഥാപി​ക്ക​പ്പെട്ട ശേഷം വിശ്വാ​സ​ത്യാ​ഗി​കൾ ബാബി​ലോ​ന്യ​വും വിഗ്ര​ഹാ​രാ​ധ​നാ​പ​ര​വു​മായ “ഭൂതങ്ങ​ളു​ടെ ഉപദേ​ശങ്ങൾ” ആനയി​ച്ചു​കൊണ്ട്‌ ബൈബിൾ സത്യത്തെ ദുഷി​പ്പി​ക്കു​ക​യും ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ മതവ്യ​വ​സ്ഥി​തി ഉടലെ​ടു​ക്കു​ക​യും ചെയ്‌തു. (1 തിമൊ​ഥെ​യോസ്‌ 4:1) ഈ കൃത്രിമ ക്രിസ്‌ത്യാ​നി​ത്വം “മഹാബാ​ബി​ലോ”നിന്റെ മുഖ്യ​ഭാ​ഗ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു, അത്‌ ഭൂമി​യി​ലു​ട​നീ​ളം സകല മനുഷ്യ​വർഗ്ഗ​ജ​ന​ത​ക​ളി​ലേ​ക്കും വ്യാപി​പ്പി​ക്കു​ന്നു. യെശയ്യാവ്‌ അവളെ ‘മർദ്ദക​ജ​ന​ത​ക​ളു​ടെ ഒരു പട്ടണം’ എന്നു വർണ്ണി​ക്കു​ന്നു.

9 ആദ്യബാ​ബി​ലോ​നി​ന്റെ സ്ഥാപിക്കൽ മുതൽ ഇന്നോളം നാലിൽപരം സഹസ്രാ​ബ്ദ​ങ്ങ​ളിൽ ക്രൂര​സ്വേ​ച്ഛാ​ധി​പ​തി​കൾ സാമാ​ന്യ​ജ​നത്തെ അടിച്ച​മർത്തി നിയ​ന്ത്രി​ക്കു​ന്ന​തിൽ ചട്ടുക​ങ്ങ​ളാ​യി മർദ്ദക​വൈ​ദി​കരെ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. അങ്ങനെ “മനുഷ്യൻ അവന്റെ ദ്രോ​ഹ​ത്തി​നാ​യി മനുഷ്യ​നെ ഭരിച്ചി​രി​ക്കു​ന്നു.” (സഭാ​പ്ര​സം​ഗി 8:9) ജനം അങ്ങനെ​യുള്ള വ്യാജ മതഇട​യൻമാ​രാൽ “തോലു​രി​യ​പ്പെ​ടു​ക​യും ചിതറി​ക്ക​പ്പെ​ടു​ക​യും” ചെയ്‌ത​തു​കൊണ്ട്‌ അവരോട്‌ യേശു​വിന്‌ അനുകമ്പ തോന്നി. ഇന്ന്‌, ഏററം നിന്ദ്യ​രായ സമൂഹം ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സ്വയം ഉയർത്തുന്ന വൈദി​കർ ചേർന്നു​ണ്ടാ​യി​രി​ക്കുന്ന “അധർമ്മ മനുഷ്യ”നാണെന്ന്‌ തിരി​ച്ച​റി​യ​പ്പെ​ടു​ന്നു, അവർ യഹോ​വ​യു​ടെ സാക്ഷി​കളെ എതിർക്കു​ന്ന​തി​ലും പീഡി​പ്പി​ക്കു​ന്ന​തി​ലും നേതൃ​ത്വം വഹിച്ചി​രി​ക്കു​ന്നു.—മത്തായി 9:36; 2 തെസ്സ​ലോ​നി​ക്യർ 2:3,4.

10. (എ) യെശയ്യാവ്‌ 25:3-നു ചേർച്ച​യാ​യി ‘മർദ്ദക​ജ​ന​ത​ക​ളു​ടെ പട്ടണം’ യഹോ​വയെ മഹത്വീ​ക​രി​ക്കാ​നും അവനെ ഭയപ്പെ​ടാ​നും നിർബ്ബ​ദ്ധ​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ? (ബി) യെശയ്യാവ്‌ 25:4, 5-ൽ യെശയ്യാവ്‌ യഹോ​വ​യെ​ക്കു​റിച്ച്‌ എങ്ങനെ സംസാ​രി​ക്കു​ന്നു, “എളിയ​വ​നെ​യും” “മർദ്ദക​രെ​യും” സംബന്ധിച്ച്‌?

10 യഹോവ 1919 എന്ന വർഷത്തിൽ “മഹാബാ​ബി​ലോ”നിന്റെ നിയ​ന്ത്ര​ണ​ത്തിൽനിന്ന്‌ തന്റെ യഥാർത്ഥ ജനത്തെ വിമോ​ചി​പ്പി​ച്ചു. യഹോവ തന്റെ ആരാധ​കരെ ചലനാ​ത്മ​ക​പ്ര​വർത്ത​ന​ത്തി​ലേക്ക്‌ പുന:സ്ഥിതീ​ക​രി​ച്ച​തിൽ സാധിച്ച “അത്ഭുത​പ്ര​വൃ​ത്തി​കളെ” നിരീ​ക്ഷി​ക്കാൻ അവളോട്‌ ആവശ്യ​പ്പെ​ട്ട​തിൽ അവനെ മഹത്വീ​ക​രി​ക്കാൻ ‘മർദ്ദക​ജ​ന​ത​ക​ളു​ടെ പട്ടണം’ നിർബ്ബ​ന്ധി​ത​യാ​യി. വ്യാജ​മ​ത​ഭ​ക്തൻമാർക്ക്‌ വരാനി​രി​ക്കു​ന്ന​തി​ന്റെ പ്രതീ​ക്ഷ​യിൽ യഹോ​വയെ ഭയപ്പെ​ടാൻ അവരും നിർബ്ബ​ദ്ധ​രാ​ക്ക​പ്പെ​ടു​ന്നു. നൂററാ​ണ്ടു​ക​ളിൽ മർദ്ദക​വൈ​ദി​കർ അയ്‌മേ​നി​കൾക്കു​മീ​തെ തങ്ങളേ​ത്തന്നെ ഉയർത്തി​യി​രി​ക്കു​ന്നു. എന്നാൽ ഇപ്പോൾ യഹോ​വ​യെ​ക്കു​റിച്ച്‌ യെശയ്യാവ്‌ ഇങ്ങനെ പറയുന്നു: “നീ എളിയ​വന്‌ ഒരു ശക്തിദുർഗ്ഗം, ദരി​ദ്രന്റെ അരിഷ്ട​ത​യിൽ അവന്‌ ഒരു ശക്തിദുർഗ്ഗം, മർദ്ദക​രു​ടെ വൻകാ​ററ്‌ ഒരു ചുവരി​നെ​തി​രാ​യുള്ള ഒരു പിശറു​പോ​ലെ​യാ​യി​രി​ക്കു​മ്പോൾ പിശറിൽനി​ന്നുള്ള സങ്കേതം, ചൂടിൽനി​ന്നുള്ള ഒരു തണൽ, ആയിത്തീർന്നി​രി​ക്കു​ന്നു. വെള്ളമി​ല്ലാത്ത ഒരു രാജ്യത്തെ ചൂടു​പോ​ലെ അന്യരു​ടെ ശബ്ദത്തെ​യും ഒരു മേഘത്തി​ന്റെ തണൽകൊ​ണ്ടു ചൂടി​നെ​യും നീ കീഴട​ക്കു​ന്നു. മർദ്ദക​രു​ടെ കീർത്ത​നം​തന്നെ അടിച്ച​മർത്ത​പ്പെ​ടു​ന്നു.”—യെശയ്യാവ്‌ 25:4, 5.

“ബാബി​ലോ​നി”ൽ സന്തോ​ഷ​ക​ര​മായ ഗീതമില്ല!

11. “മഹാബാ​ബി​ലോ​നി”ന്റെ മണ്ഡലത്തി​ലെ​ങ്ങും സന്തോ​ഷ​ഗീ​ത​മി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌, ഇത്‌ ഇററലി, അസ്സീസ്സി​യി​ലെ സർവ്വമത സമ്മേള​ന​ത്തിൽ ചിത്രീ​ക​രി​ക്ക​പ്പെ​ട്ട​തെ​ങ്ങനെ?

11 തീർച്ച​യാ​യും “മഹാബാ​ബി​ലോ”നിന്റെ മണ്ഡലത്തി​ലു​ട​നീ​ളം സാഹച​ര്യം അതാണ്‌. അവിടെ സന്തോ​ഷ​ഗീ​തം കാണാ​നില്ല. അവളുടെ മതനേ​താ​ക്കൾ തങ്ങൾ ആരാധി​ക്കേണ്ട ദൈവ​ങ്ങ​ളു​ടെ കാര്യ​ത്തിൽ കുഴഞ്ഞു​പോ​യി​രി​ക്കു​ന്നു. ഇത്‌ 1986 ഒക്‌ടോ​ബർ 27-ാം തീയതി ഇററലി​യി​ലെ അസ്സീസ്സി​യിൽ നടന്ന സർവ്വമത സമ്മേള​ന​ത്തിൽ വ്യക്തമാ​യി തെളിഞ്ഞു. അവിടെ ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ അന്താരാ​ഷ്‌ട്ര സമാധാ​ന​വർഷ​ത്തോ​ടുള്ള ബന്ധത്തിൽ ജോൺപോൾ രണ്ടാമൻ പാപ്പാ “മഹാബാ​ബി​ലോ​നി”ലെ മുഖ്യ​മ​ത​ങ്ങ​ളു​ടെ നേതാ​ക്കൻമാ​രെ കൂട്ടി​വ​രു​ത്തി. അവരെ​ല്ലാം സമാധാ​ന​ത്തി​നു​വേണ്ടി പ്രാർത്ഥി​ച്ചു, ചില ബുദ്ധ സന്യാ​സി​കൾ ഒരു ദിവസം 12 മണിക്കൂ​റോ​ളം പ്രാർത്ഥി​ച്ചു. എന്നാൽ അവർ ആരോ​ടാണ്‌ പ്രാർത്ഥി​ച്ചത്‌? അത്‌ മറിയ​യോ​ടാ​യി​രു​ന്നോ? അതോ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ വിശു​ദ്ധ​ത്രി​ത്വ​ത്തോ​ടാ​യി​രു​ന്നോ? അതോ ഹൈന്ദ​വ​ത്രി​ത്വ​ത്തോ​ടാ​യി​രു​ന്നോ? അതോ, ബുദ്ധമ​ത​ത്തി​ലെ ആയിര​ക്ക​ണ​ക്കി​നു ദൈവ​ങ്ങ​ളോ​ടാ​യി​രു​ന്നോ? അതോ അള്ളാ​യോ​ടാ​യി​രു​ന്നോ? അതോ ഷിന്റോ​മ​ത​ക്കാർ ആരാധി​ക്കുന്ന താണ കുറു​ക്ക​നോ​ടാ​യി​രു​ന്നോ? അതോ, ഏററവും സ്വീകാ​ര്യ​മാ​യി​രുന്ന പ്രാർത്ഥ​നകൾ ക്രോ ഗോ​ത്ര​ത്തിൽപ്പെട്ട ഒരു അമേരി​ക്കൻ ഇൻഡ്യ​ന്റേ​താ​യി​രു​ന്നോ? അയാൾ ഒരു സമാധാന പൈപ്പ്‌ കത്തിക്കു​ക​യും “ശീതള​വാ​യു​വിൽ ധൂപം പോലെ ഉയർന്ന പുകയി​ലേക്ക്‌” പ്രാർത്ഥ​നകൾ ഉച്ചരി​ക്ക​യും ചെയ്‌ത​പ്പോൾ ‘ഒരു ഗംഭീര ശിരോ​വ​സ്‌ത്ര​ത്തിൽ പ്രതാ​പ​ശാ​ലി’യായി​രു​ന്ന​താ​യി റിപ്പോർട്ടു ചെയ്യ​പ്പെട്ടു.

12. മീഖാ​യു​ടെ​യും യെശയ്യാ​യു​ടെ​യും ഏതു വാക്കുകൾ ആ മതഭക്തർ അംഗീ​ക​രി​ക്കു​ന്നില്ല?

12 ഒരു സംഗതി തീർച്ച​യാണ്‌: ബുദ്ധമ​ത​ത്തി​ലെ ദലായ്‌ലാ​മാ മുതൽ ഗ്രീക്ക്‌ ഓർത്ത​ഡോ​ക്‌സ്‌ സഭയിലെ “ശ്രേഷ്‌ഠ” മെതോ​ഡി​യസ്‌ വരെ യാതൊ​രു​ത്ത​രും മീഖാ 4:5-ലെ വാക്കുകൾ അംഗീ​ക​രി​ക്കു​ന്നില്ല: “ഞങ്ങൾ, ഞങ്ങളുടെ ഭാഗത്ത്‌, ഞങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തിൽ അനിശ്ചിത കാല​ത്തോ​ളം എന്നേക്കും​തന്നെ, നടക്കും.” അവർ 42-ാം അദ്ധ്യായം 5-ഉം 8-ഉം വാക്യ​ങ്ങ​ളി​ലെ യെശയ്യാ​വി​ന്റെ നിശ്വസ്‌ത പ്രസ്‌താ​വന അംഗീ​ക​രി​ക്കു​ന്നില്ല: “സത്യ​ദൈ​വ​മായ യഹോവ പറഞ്ഞി​രി​ക്കു​ന്നത്‌ ഇതാണ്‌, ആകാശ​ങ്ങ​ളു​ടെ സ്രഷ്ടാ​വും അവയെ വിരി​ക്കുന്ന മഹാനു​മാ​യവൻ; ഭൂമി​യെ​യും അതിലെ ഉല്‌പ​ന്ന​ങ്ങ​ളെ​യും പരത്തു​ന്നവൻ, അതിലെ ജനത്തിനു ശ്വാസ​വും അതിൽ നടക്കു​ന്ന​വർക്ക്‌ ആത്മാവും കൊടു​ക്കു​ന്നവൻ: ‘ഞാൻ യഹോ​വ​യാ​കു​ന്നു. അതാണ്‌ എന്റെ നാമം; ഞാൻ എന്റെ സ്വന്തം മഹത്വം മറെറാ​രു​വ​നും എന്റെ സ്‌തുതി കൊത്ത​പ്പെട്ട പ്രതി​മ​കൾക്കും കൊടു​ക്കു​ക​യില്ല.’”

13. അസ്സീസ്സി​യിൽ സംഭവി​ച്ചത്‌ യഥാർത്ഥ​ത്തിൽ എന്താണ്‌, യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ ഇതിനെ കുററം​വി​ധി​ച്ച​തെ​ങ്ങനെ?

13 അസ്സീസ്സി​യിൽ പ്രൗഢി​യുള്ള ചടങ്ങും, വിശേ​ഷ​പ്പെട്ട അങ്കിയും, ആവർത്തി​ച്ചുള്ള പ്രാർത്ഥ​ന​ക​ളു​മാ​യി​രു​ന്നു വലിയ പരസ്യ പ്രദർശ​ന​ത്തി​നുള്ള മുഖാ​ന്ത​രങ്ങൾ. യഹോ​വ​യു​ടെ പുത്ര​നായ യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ അതി​നെ​യാ​ണു കുററം​വി​ധി​ച്ചത്‌. തന്റെ നാളിലെ മതനേ​താ​ക്കൻമാ​രെ സംബന്ധിച്ച്‌ “അവർ ചെയ്യുന്ന സകല പ്രവൃ​ത്തി​ക​ളും മനുഷ്യ​രാൽ വീക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നാണ്‌ അവർ ചെയ്യു​ന്നത്‌” എന്ന്‌ അവൻ പറഞ്ഞു. ഉടൻതന്നെ “കപടഭ​ക്ത​രായ ശാസ്‌ത്രി​മാ​രും പരീശൻമാ​രു​മേ, നിങ്ങൾക്ക്‌ ഹാ കഷ്ടം! എന്തു​കൊ​ണ്ടെ​ന്നാൽ നിങ്ങൾ മനുഷ്യ​രു​ടെ മുമ്പാകെ ദൈവ​രാ​ജ്യ​ത്തെ അടച്ചു​ക​ള​യു​ന്നു; എന്തെന്നാൽ നിങ്ങൾതന്നെ അകത്തു കടക്കു​ന്നില്ല. അകത്തു കടക്കാൻ പോകു​ന്ന​വരെ നിങ്ങൾ അനുവ​ദി​ക്കു​ന്നു​മില്ല” എന്നു പറഞ്ഞു​കൊണ്ട്‌ അവൻ അവരെ സംബോ​ധന ചെയ്‌തു. (മത്തായി 23:5, 13; മത്തായി 6:1-8 കൂടെ കാണുക) ദൈവ​ത്തി​ങ്കൽ ഗണ്യമാ​യത്‌ ബാഹ്യ​പ്ര​ക​ട​ന​മോ ആരാധ​നാ​സ്ഥ​ല​മോ അല്ല. യേശു പറഞ്ഞ​പ്ര​കാ​രം: “ദൈവം ഒരു ആത്മാവാ​കു​ന്നു, അവനെ ആരാധി​ക്കു​ന്നവർ ആത്മാ​വോ​ടും സത്യ​ത്തോ​ടും​കൂ​ടെ ആരാധി​ക്കേ​ണ്ട​താണ്‌.”—യോഹ​ന്നാൻ 4:21, 24.

സമാധാ​ന​ത്തി​ന്റെ യഥാർത്ഥ ഉറവ്‌

14. (എ) സമാധാ​ന​ത്തി​നു​വേ​ണ്ടി​യുള്ള ലോക​മ​ത​ങ്ങ​ളു​ടെ പ്രാർത്ഥ​നകൾ കപടഭ​ക്തി​പ​ര​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ മതത്തിന്റെ ദിവ്യ​ന്യാ​യ​വി​ധി എന്താണ്‌?

14 ലോക​മ​ത​ങ്ങ​ളി​ലെ കുഴപ്പം വീക്ഷി​ക്കു​മ്പോൾ മതനേ​താ​ക്ക​ളു​ടെ പ്രാർത്ഥ​ന​കൾക്ക്‌ സമാധാ​നം കൈവ​രു​ത്താൻ കഴിയു​മെന്ന്‌ വിചാ​രി​ക്കാൻ തക്കവണ്ണം ആർക്കെ​ങ്കി​ലും പരമാർത്ഥി​യാ​യി​രി​ക്കാൻ കഴിയു​മോ? അവർ ശതക്കണ​ക്കി​നു വർഷങ്ങ​ളിൽ കപടഭ​ക്തി​യോ​ടെ പ്രാർത്ഥി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌, അതേസ​മയം രാഷ്‌ട്ര​ങ്ങ​ളു​ടെ യുദ്ധങ്ങ​ളി​ലും കുരി​ശു​യു​ദ്ധ​ങ്ങ​ളി​ലും ദുഷ്‌ക്കീർത്തി​ക​ര​ങ്ങ​ളായ പീഡന​ങ്ങ​ളി​ലും പൂർണ്ണ​മാ​യി പങ്കുവ​ഹി​ക്കു​ക​യും ചെയ്യുന്നു. യഹോ​വ​യു​ടെ പ്രവാ​ചകൻ ഇങ്ങനെ ആരാഞ്ഞു: “ഒരു കൂശ്യന്‌ അവന്റെ ത്വക്കിന്‌, അല്ലെങ്കിൽ ഒരു പുള്ളി​പ്പു​ലിക്ക്‌ അതിന്റെ പുള്ളി​കൾക്ക്‌, മാററം വരുത്താൻ കഴിയു​മോ? തിൻമ ചെയ്യാൻ പഠിപ്പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ആളുക​ളാ​യി​രി​ക്കുന്ന നിങ്ങൾക്കു​തന്നെ നൻമ ചെയ്യാ​നും കഴിയും.” (യിരെ​മ്യാവ്‌ 13:23) വ്യാജ​മ​ത​ലോക സാമ്രാ​ജ്യ​മായ “മഹാബാ​ബി​ലോ​നി”ന്റെ പ്രമു​ഖ​ഭാ​ഗ​മെ​ന്ന​നി​ല​യിൽ വിശേ​ഷാൽ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ മതം ദിവ്യ​ത്രാ​സ്സിൽ തൂക്കി ദാരു​ണ​മാം​വി​ധം കുറവു​ള്ള​താ​യി കണ്ടെത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. അത്‌ നാശത്തി​നു വിധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു!—യിരെ​മ്യാവ്‌ 2:34, 35, 37; 5:29-31; ദാനി​യേൽ 5:27.

15. യഹോവ എങ്ങനെ നിലനിൽക്കുന്ന സമാധാ​നം കൈവ​രു​ത്തും, അവനിൽ ആശ്രയി​ക്കു​ന്നവർ സമാധാ​ന​ല​ക്ഷ്യ​ത്തിന്‌ സേവി​ക്കു​ന്ന​തെ​ങ്ങനെ?

15 “സമാധാ​ന​ത്തി​ന്റെ ദൈവ”മായ യഹോവ സകല രക്തപാ​ത​കി​ക​ളെ​യും നശിപ്പി​ച്ചു​കൊ​ണ്ടും യഥാർത്ഥ​മാ​യി സത്യ​ത്തെ​യും നീതി​യെ​യും സ്‌നേ​ഹി​ക്കുന്ന മനുഷ്യ​രെ ഭൂമി​യിൽ പാർപ്പി​ച്ചു​കൊ​ണ്ടും നിലനിൽക്കുന്ന സമാധാ​നം കൈവ​രു​ത്തും. (ഫിലി​പ്യർ 4:9) ദാവീദു രാജാവു പറയു​ന്ന​ത​നു​സ​രിച്ച്‌ “യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും നൻമ​ചെ​യ്യു​ക​യും” ചെയ്യുന്ന സൗമ്യ​ത​യു​ള്ള​വ​രാണ്‌” ഭൂമിയെ കൈവ​ശ​മാ​ക്കു​ന്ന​തും” “തീർച്ച​യാ​യും സമാധാ​ന​സ​മൃ​ദ്ധി​യിൽ പരമാ​നന്ദം കണ്ടെത്തു”ന്നതും. (സങ്കീർത്തനം 37:3, 11) ‘എല്ലായ്‌പ്പോ​ഴും യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും നൻമ​ചെ​യ്യു​ക​യും’ ചെയ്യു​ന്നവർ, വിരു​ദ്ധ​ദൈ​വ​ങ്ങൾക്കും വിഗ്ര​ഹ​ങ്ങൾക്കും പ്രതി​മ​കൾക്കും സമ്മിശ്ര പ്രാർത്ഥ​ന​ക​ളർപ്പി​ക്കു​ന്ന​വർക്ക്‌ ഒരിക്ക​ലും കഴിയാത്ത ഒരു വിധത്തിൽ സമാധാന ലക്ഷ്യത്തി​നാ​യി സേവി​ക്കു​ന്നു.—സങ്കീർത്തനം 115: 2-8; യെശയ്യാവ്‌ 44:14-20.

16. “മർദ്ദക​ജ​ന​ത​ക​ളു​ടെ പട്ടണ”ത്തിൽനിന്ന്‌ കൂട്ടി​ച്ചേർക്ക​പ്പെ​ടുന്ന സൗമ്യ​ത​യു​ള്ള​വർക്ക്‌ യഹോവ ഏതു വിരുന്നു കഴിക്കു​ന്നു?

16 ദൈവ​ത്തി​ന്റെ സ്വന്തം ജനത്തി​ന്റെ​യും “മഹാബാ​ബി​ലോ​ന്റെ” പിന്തു​ണ​ക്കാ​രു​ടെ​യും പ്രാർത്ഥ​ന​ക​ളും പ്രത്യാ​ശ​ക​ളും തമ്മിൽ എന്തോരു വ്യത്യാ​സ​മാ​ണു​ള്ളത്‌! “മർദ്ദക​രു​ടെ കീർത്ത​നം​തന്നെ അടിച്ച​മർത്ത​പ്പെ​ടു​ന്നു”വെന്ന്‌ നാം എത്ര നന്നായി മനസ്സി​ലാ​ക്കു​ന്നു! (യെശയ്യാവ്‌ 25:5) എന്നാൽ “മർദ്ദക​ജ​ന​ത​ക​ളു​ടെ പട്ടണ”ത്തിൽനിന്ന്‌ കൂട്ടി​ച്ചേർക്ക​പ്പെ​ടുന്ന സൗമ്യ​ത​യു​ള്ള​വ​രെ​ക്കു​റി​ച്ചു പറഞ്ഞു​കൊണ്ട്‌ യെശയ്യാവ്‌ തുടരു​ന്നു: “സൈന്യ​ങ്ങ​ളു​ടെ യഹോവ തീർച്ച​യാ​യും ഈ പർവ്വത​ത്തിൽ സകല ജനങ്ങൾക്കും​വേണ്ടി നന്നായി എണ്ണചേർത്ത ഭോജ്യ​ങ്ങ​ളു​ടെ ഒരു വിരുന്ന്‌, മട്ടുനീ​ക്കി . . . അരി​ച്ചെ​ടുത്ത വീഞ്ഞു​കൊ​ണ്ടുള്ള ഒരു വിരുന്ന്‌, കഴിക്കും.” (യെശയ്യാവ്‌ 25:6) യഹോ​വയെ ആരാധി​ക്കാൻ വരുന്നവർ ഇന്ന്‌ പങ്കുപ​റ​റുന്ന ആത്മീയ വിരുന്ന്‌ ഉല്ലാസ​പ്ര​ദ​മാം​വി​ധം സംതൃ​പ്‌തി​ക​ര​മായ ഒരു വിരുന്നു തന്നെ​യെന്നു തീർച്ച! യഹോവ പുതിയ ഭൂമി​ക്കു​വേണ്ടി വാഗ്‌ദത്തം ചെയ്‌തി​രി​ക്കുന്ന പുനർസൃ​ഷ്‌ടി​യു​ടെ​യും നല്ല വസ്‌തു​ക്ക​ളു​ടെ വിരു​ന്നി​ന്റെ​യും പ്രതീ​ക്ഷ​യിൽ നാം സതീക്ഷ്‌ണം യഹോ​വയെ സേവി​ക്കു​മ്പോൾ സഹിച്ചു നിൽക്കാൻ നമ്മുടെ ഹൃദയങ്ങൾ ബലിഷ്‌ഠ​മാ​ക്ക​പ്പെ​ടു​ന്നു, നമ്മുടെ സന്തോഷം കവി​ഞ്ഞൊ​ഴു​കു​ന്നു.—സങ്കീർത്തനം 104:1, 14, 15; മത്തായി 19:28, Kj.

17. യഹോവ ഏതു സന്തോ​ഷങ്ങൾ കൈവ​രു​ത്തി​ക്കൊണ്ട്‌ ഏതു “അത്ഭുത​കാ​ര്യ​ങ്ങൾ” സാധി​ക്കും?

17 പെട്ടെ​ന്നു​തന്നെ, “മഹാബാ​ബി​ലോ​നെ” മാത്രമല്ല, ആദാമ്യ പാപം നിമിത്തം മനുഷ്യ​വർഗ്ഗത്തെ ആവരണം ചെയ്യുന്ന കുററ​വി​ധി​യു​ടെ “നെയ്‌ത്തു​പണി”യെയും നീക്കു​ന്ന​തി​നാൽ യഹോ​വ​യാം യാഹ്‌ “അത്ഭുത​കാ​ര്യ​ങ്ങൾ” ചെയ്യും. (യെശയ്യാവ്‌ 25:7) അതെ, നമ്മുടെ ദൈവം യേശു​വി​ന്റെ ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ യെശയ്യാവ്‌ 25:8-ലെ പ്രവചനം നിവർത്തി​ക്കും: “അവൻ മരണത്തെ എന്നേക്കും യഥാർത്ഥ​മാ​യി വിഴു​ങ്ങി​ക്ക​ള​യും, പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോവ തീർച്ച​യാ​യും സകല മുഖങ്ങ​ളി​ലും​നിന്ന്‌ കണ്ണുനീർ തുടച്ചു​ക​ള​യും. അവൻ തന്റെ ജനത്തിന്റെ നിന്ദ സർവ്വഭൂ​മി​യി​ലും നിന്ന്‌ നീക്കി​ക്ക​ള​യും, എന്തെന്നാൽ യഹോവ തന്നെ അതു പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു.” ആദാമ്യ പാപവും മരണവും നീക്ക​പ്പെട്ടു കാണു​ന്ന​തും പ്രിയ​പ്പെ​ട്ടവർ മരണത്തി​ന്റെ പിടി​യിൽനിന്ന്‌ മടങ്ങി​വ​രു​മ്പോൾ അവരെ സ്വാഗതം ചെയ്യു​ന്ന​തും എത്ര സന്തോ​ഷ​മാ​യി​രി​ക്കും! യഹോ​വ​യു​ടെ വിശ്വ​സ്‌ത​സാ​ക്ഷി​കൾ വലിയ പരിഹാ​സി​യായ പിശാ​ചായ സാത്താന്‌ സമ്പൂർണ്ണ​മ​റു​പടി കൊടു​ത്തി​രി​ക്കു​ന്ന​താ​യി അറിയു​ന്നത്‌ എന്തോരു ഉല്ലാസ​മാ​യി​രി​ക്കും! സദൃശ​വാ​ക്യ​ങ്ങൾ 27:11) ആരും അവരു​ടെ​മേൽ മേലാൽ നിന്ദ ചൊരി​യു​ക​യില്ല, എന്തു​കൊ​ണ്ടെ​ന്നാൽ അവർ തങ്ങളുടെ നിർമ്മലത സംബന്ധിച്ച്‌ ജയശാ​ലി​ക​ളാ​യി​രി​ക്കും. “വിശ്വ​സ്‌ത​ത​യോ​ടെ, ആശ്രയ​യോ​ഗ്യ​ത​യോ​ടെ” യഹോവ തന്നെ പ്രവചി​ക്ക​പ്പെ​ട്ടി​രുന്ന കാര്യങ്ങൾ—“ആദിമ​കാ​ലങ്ങൾ മുതലുള്ള ആലോ​ച​നകൾ”—നിറ​വേ​റ​റി​യി​രി​ക്കും. സർവ്വഭൂ​മി​യും നീതി​മാൻമാ​രായ ജനം നിറഞ്ഞ ഒരു നീതി നിഷ്‌ഠ​മായ പറുദീ​സാ ആയിത്തീർന്നി​രി​ക്കും. തീർച്ച​യാ​യും ഒരു മഹത്തായ പ്രതീ​ക്ഷ​തന്നെ!

18. സമ്മർദ്ദ​ങ്ങ​ളു​ണ്ടെ​ങ്കി​ലും യെശയ്യാവ്‌ 25:9-നു ചേർച്ച​യാ​യി നാം എന്തു ചെയ്യാൻ ദൃഢനി​ശ്ചയം ചെയ്‌തി​രി​ക്കു​ന്നു?

18 ഈ ഇരുണ്ട ദിനങ്ങ​ളിൽ നാം എല്ലായ്‌പ്പോ​ഴും യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തിന്‌ അതിന്റെ സുനി​ശ്ചിത പ്രതി​ഫലം ഉണ്ടായി​രി​ക്കും. നമ്മുടെ കുടും​ബ​ങ്ങൾക്കു​വേണ്ടി കരുതു​ന്ന​തി​ലോ സ്‌കൂ​ളിൽ ബൈബിൾ തത്വങ്ങളെ മുറു​കെ​പ്പി​ടി​ക്കു​ന്ന​തി​ലോ പ്രയാ​സ​ക​ര​മായ പ്രദേ​ശ​ങ്ങ​ളിൽ ഒരു സാക്ഷ്യം കൊടു​ക്കു​ന്ന​തി​ലോ ആയാലും നമ്മുടെ ദൈനം​ദിന ജീവി​ത​ത്തിൽ നാം ഏതു സമ്മർദ്ദ​ങ്ങ​ളോ​ടു മല്ലി​ടേ​ണ്ട​തു​ണ്ടെ​ങ്കി​ലും നമുക്ക്‌ എല്ലായ്‌പ്പോ​ഴും യഹോ​വ​യിൽ ആശ്രയി​ക്കാം. “പ്രാർത്ഥന കേൾക്കു​ന്നവൻ” എന്ന നിലയിൽ യഹോ​വ​യോ​ടു നാം ഒരു അടുത്ത ബന്ധം നിലനിർത്തു​ന്നത്‌ നമുക്ക്‌ രക്ഷ ഉറപ്പാ​ക്കും. (സങ്കീർത്തനം 65:2) തന്നിമി​ത്തം, നമുക്ക്‌ യെശയ്യാവ്‌ 25:9-ലെ വാക്കു​ക​ളിൽ “നോക്കു! ഇതാണു നമ്മുടെ ദൈവം. നാം അവനിൽ പ്രത്യാ​ശി​ച്ചി​രി​ക്കു​ന്നു, അവൻ നമ്മെ രക്ഷിക്കും. ഇതാകു​ന്നു യഹോവ. നാം അവനിൽ പ്രത്യാ​ശി​ച്ചി​രി​ക്കു​ന്നു, നമുക്ക്‌ അവനാ​ലുള്ള രക്ഷയിൽ സന്തോ​ഷി​ക്കു​ക​യും ആനന്ദി​ക്കു​ക​യും ചെയ്യാം” എന്നു പറയു​ന്ന​വ​രു​ടെ ഇടയിൽ ആയിരി​ക്കാൻ ദൃഢനി​ശ്ചയം ചെയ്യാം. (w88 1/15)

പുനര​വ​ലോ​കന ചോദ്യ​ങ്ങൾ

◻ യഹോ​വ​യാം യാഹ്‌ നമ്മുടെ ബലവും ശക്തിയു​മാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

◻ “മർദ്ദക ജനതക​ളു​ടെ പട്ടണം” എന്താണ്‌?

◻ “മർദ്ദക ജനതക​ളു​ടെ പട്ടണം” യഹോ​വയെ മഹത്വീ​ക​രി​ക്കാ​നും അവനെ ഭയപ്പെ​ടാ​നും നിർബ്ബ​ദ്ധ​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ?

◻ “മഹാബാ​ബി​ലോ​നി”ൽ സന്തോ​ഷ​ഗീ​ത​മി​ല്ലെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

◻ യഹോവ ഇനിയും തന്റെ ജനത്തി​നു​വേണ്ടി ഏതു “അത്ഭുത​കാ​ര്യ​ങ്ങൾ” ചെയ്യും?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക