-
അടയാളം നിങ്ങൾ അത് അനുസരിക്കുന്നുവോ?വീക്ഷാഗോപുരം—1990 | ഫെബ്രുവരി 1
-
-
ആ നിർണ്ണായകസമയം വരുമ്പോൾ നിങ്ങളുടെ നില എന്തായിരിക്കും? നിങ്ങൾ നാശത്തിനായി ഉപേക്ഷിക്കപ്പെടുമോ, അതോ അതിജീവനത്തിനായി എടുക്കപ്പെടുമോ? ശരിയായ ദിശയിൽ നിങ്ങളെ നയിക്കുന്നതിന് യേശു നൽകിയ ദൃഷ്ടാന്തം വീണ്ടും പരിചിന്തിക്കുക: “ശരീരം ഉള്ളടത്ത് കഴുക്കൾ കൂടിവരുകയുംചെയ്യും.”—ലൂക്കോസ് 17:34-37; മത്തായി 24:28.
അങ്ങനെ യേശു ദീർഘദൃഷ്ടിയോടുകൂടിയ സംയുക്തപ്രവർത്തനത്തിന്റെ ആവശ്യം ഊന്നിപ്പറയുകയായിരുന്നു. അതിജീവനത്തിനുവേണ്ടി എടുക്കപ്പെടുന്നവർ ക്രമമായി കൂടിവരുകയും ദൈവം പ്രദാനംചെയ്യുന്ന ആത്മീയപോഷണത്തിൽനിന്ന് പ്രയോജനമനുഭവിക്കുകയും ചെയ്യുന്നവരാണ്. അങ്ങനെയുള്ള ആത്മീയപോഷണം യഹോവയുടെ സാക്ഷികളുടെ 60,000ത്തിൽപരം സഭകളിലൊന്നിനോട് അടുത്തു സഹവസിക്കുന്നതിനാലും നിങ്ങൾ വായിക്കുന്നതരം ബൈബിളധിഷ്ഠിതപ്രസിദ്ധീകരണങ്ങൾ പഠിക്കുന്നതിനാലുമാണെന്ന് ദശലക്ഷങ്ങൾക്ക് അനുഭവവേദ്യമായിട്ടുണ്ട്.
-
-
കഴുകൻമാരോ ഗൃദ്ധ്രങ്ങളോ?വീക്ഷാഗോപുരം—1990 | ഫെബ്രുവരി 1
-
-
കഴുകൻമാരോ ഗൃദ്ധ്രങ്ങളോ?
അടയാളം
“ശവം ഉള്ളടത്തെല്ലാം കഴുകൻമാർ കൂടിവരും.” (മത്തായി 24:28) ഈ ദൃഷ്ടാന്തത്തിൽനിന്നു പഠിക്കുന്നതിനു പകരം ചിലർ അതിൽ കുററം കണ്ടെത്തും. കഴുകൻമാർ ശവങ്ങളെയല്ല, ജീവനുള്ള ഇരകളെ തിന്നുന്ന ഏകാന്ത വേട്ടക്കാരാണെന്ന് അവർ പറയുന്നു. അങ്ങനെ, ചില ബൈബിളുകൾ “ഗൃദ്ധ്രങ്ങൾ” എന്ന പദം ഉപയോഗിക്കുന്നു. എന്നാൽ ഏറേറാസ എന്ന പ്രസ്തുത ഗ്രീക്ക് പദം ശരിയായിത്തന്നെ “കഴുകൻ” എന്നു വിവർത്തനം ചെയ്യപ്പെടുന്നു.
ഇസ്രയേലിൽ കാണപ്പെടുന്നത് ഒരു ജാതി മഞ്ഞ കഴുകനാണ്. “അനേകം ഇരപിടിയൻമാരെപ്പോലെ മഞ്ഞ കഴുകന് ശവത്തോടു വിരക്തിയില്ല, മിക്കപ്പോഴും പുതുതായി കൊല്ലപ്പെടുന്ന ജീവിയെ സമീപിക്കുന്നവയുടെ കൂട്ടത്തിൽ അവയുണ്ട്” എന്ന് ജോൺ സിങ്ക്ളയറും ജോൺ മെൻഡൽസോണും പ്രസ്താവിക്കുന്നു. ആഫ്രിക്കയിലെ കലഹരിയിൽ 60 ബാററല്യൂർസും മഞ്ഞ കഴുകൻമാരും കൂടിവന്നതായി മറെറാരു നിരീക്ഷകൻ റിപ്പോർട്ടുചെയ്തു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “മഞ്ഞ കഴുകനാണ് അവ ശവത്തിങ്കൽ കൂടിവരുമ്പോൾ പ്രമുഖൻ. പലപ്പോഴും രണ്ട് പക്ഷികൾ, ഒരുപക്ഷേ ഇണകൾ, ഒരു ശവം പങ്കുവെക്കുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്.”
കടൽകഴുകൻമാരും മെഡിറററേനിയൻ ദേശങ്ങളിൽ സാധാരണമാണ്. കഴിഞ്ഞ നൂററാണ്ടുകളിൽ കടൽകഴുകൻമാരും കരയിലെ കഴുകൻമാരും യുദ്ധത്തിൽ കൊല്ലപ്പെട്ട കുതിരകളുടെ ഉടലുകൾ തിന്നിട്ടുണ്ട്. “ആ ഉദ്ദേശ്യത്തിൽ അവ സൈന്യങ്ങളെ പിന്തുടരുന്നുവെന്ന് പ്രസിദ്ധമാണ്” എന്ന് മക്ലിന്റോക്കിന്റെയും സ്ട്രോംഗിന്റെയും സൈക്ലോപ്പീഡിയ പ്രസ്താവിക്കുന്നു.
വേഗവും ദീർഘദൃഷ്ടിയുമുള്ളതിനാൽ ഒരു പുതിയ ശവത്തിങ്കൽ ആദ്യം വരുന്ന പക്ഷികൾ ചിലപ്പോൾ കഴുകൻമാരാണ്. യഹോവയാം ദൈവം ഇയ്യോബിനോട് ചോദിച്ച ഈ താഴ്ത്തുന്ന ചോദ്യത്തിന്റെ വർണ്ണന യേശുവിനു പരിചിതമായിരുന്നു: “ഒരു കഴുകൻ മേലോട്ടു പറക്കുന്നതും അത് ഉയരത്തിൽ, . . . ഒരു പാറയുടെ മുനയിലും ഒരു അപ്രവേശ്യസ്ഥലത്തും അതിന്റെ കൂടുകെട്ടുന്നതും നിന്റെ ആജ്ഞപ്രകാരമാണോ? അവിടെനിന്ന് അതിന് അതിന്റെ തീററി തേടേണ്ടതുണ്ട്; അതിന്റെ കണ്ണുകൾ വിദൂരത്തിലേക്കു നോക്കിക്കൊണ്ടിരിക്കുന്നു. . . . കൊല്ലപ്പെട്ടവർ എവിടെയോ അവിടെ അതുണ്ട്.”—ഇയ്യോബ് 39:27-30.
അങ്ങനെ, ആലങ്കാരിക കഴുകൻകണ്ണുള്ളവർ മാത്രമേ അടയാളത്തിൽനിന്ന് പ്രയോജനമനുഭവിക്കുകയുള്ളുവെന്ന് യേശു നന്നായി ദൃഷ്ടാന്തീകരിച്ചു. (w88 10/15)
-