വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bhs അധ്യാ. 4 പേ. 40-51
  • യേശുക്രിസ്‌തു ആരാണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശുക്രിസ്‌തു ആരാണ്‌?
  • ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ബൈബിൾ പഠിപ്പിക്കുന്നു-ൽ വായിക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഞങ്ങൾ മിശി​ഹയെ കണ്ടെത്തി!
  • യേശു എവി​ടെ​നിന്ന്‌ വന്നു?
  • യേശു എങ്ങനെ​യുള്ള വ്യക്തി​യാ​യി​രു​ന്നു?
  • പിതാ​വി​നോട്‌ എപ്പോ​ഴും വിശ്വസ്‌തൻ
  • യേശു ആരാണ്‌?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • യേശുക്രിസ്‌തു ദൈവപരിജ്ഞാനത്തിന്റെ താക്കോൽ
    നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം
  • മിശിഹാ: ദൈവം തുറന്ന രക്ഷാമാർഗം!
    2009 വീക്ഷാഗോപുരം
  • യേശുക്രിസ്‌തു ആരാണ്‌?
    2005 വീക്ഷാഗോപുരം
കൂടുതൽ കാണുക
ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
bhs അധ്യാ. 4 പേ. 40-51

അധ്യായം നാല്‌

യേശു​ക്രിസ്‌തു ആരാണ്‌?

1, 2. (എ) പ്രശസ്‌ത​നായ ഒരാളു​ടെ പേര്‌ അറിയാ​മെ​ന്ന​തു​കൊണ്ട്‌ നിങ്ങൾക്ക്‌ അയാളെ ശരിക്കും അറിയാ​മെന്നു പറയാ​നാ​കു​മോ? വിശദീ​ക​രി​ക്കുക. (ബി) യേശു​വി​നെ​ക്കു​റിച്ച്‌ ആളുകൾ എന്തു വിശ്വ​സി​ക്കു​ന്നു?

ലോകത്ത്‌ പ്രശസ്‌ത​രായ ധാരാളം ആളുക​ളുണ്ട്‌. പ്രശസ്‌ത​രായ ആരു​ടെ​യെ​ങ്കി​ലും പേര്‌ നിങ്ങൾക്ക്‌ അറിയാ​മാ​യി​രി​ക്കും. എന്നാൽ അയാളു​ടെ പേര്‌ അറിയാം എന്നതു​കൊണ്ട്‌ നിങ്ങൾക്ക്‌ അയാളെ നന്നായി അറിയാ​മെന്നു വരുന്നില്ല. അതായത്‌ അയാളു​ടെ ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള എല്ലാ കാര്യ​ങ്ങ​ളോ അയാൾ ശരിക്കും എങ്ങനെ​യുള്ള ആളാ​ണെ​ന്നോ നിങ്ങൾക്ക്‌ അറിയി​ല്ലാ​യി​രി​ക്കും.

2 യേശു​ക്രിസ്‌തു ഭൂമി​യിൽ ജീവി​ച്ചി​രു​ന്നത്‌ ഏകദേശം 2,000 വർഷം മുമ്പാ​ണെ​ങ്കി​ലും യേശു​വി​നെ​ക്കു​റിച്ച്‌ നമ്മളെ​ല്ലാം കേട്ടി​ട്ടുണ്ട്‌. എന്നാൽ യേശു എങ്ങനെ​യുള്ള വ്യക്തി​യാ​യി​രു​ന്നെന്ന്‌ മിക്കവർക്കും അറിയില്ല. യേശു ഒരു നല്ല മനുഷ്യ​നാ​യി​രു​ന്നെന്ന്‌ ചിലർ പറയുന്നു. ഒരു പ്രവാ​ച​ക​നാ​യി​രു​ന്നെന്ന്‌ മറ്റു ചിലരും. ഇനി വേറെ ചിലർ വിശ്വ​സി​ക്കു​ന്നത്‌ യേശു ദൈവ​മാ​ണെ​ന്നാണ്‌. നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?—പിൻകു​റിപ്പ്‌ 12 കാണുക.

3. ദൈവ​മായ യഹോ​വ​യെ​യും യേശു​ക്രിസ്‌തു​വി​നെ​യും നിങ്ങൾ അറിയു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 യേശു​വി​നെ​ക്കു​റി​ച്ചുള്ള സത്യം നിങ്ങൾ അറിയു​ന്നതു പ്രധാ​ന​മാണ്‌. അതിന്റെ കാരണം ബൈബിൾ പറയുന്നു: “ഏകസത്യ​ദൈ​വ​മായ അങ്ങയെ​യും അങ്ങ്‌ അയച്ച യേശു​ക്രിസ്‌തു​വി​നെ​യും അവർ അറിയു​ന്ന​താ​ണു നിത്യ​ജീ​വൻ.” (യോഹ​ന്നാൻ 17:3) അതെ, യഹോ​വ​യെ​യും യേശു​വി​നെ​യും കുറി​ച്ചുള്ള സത്യം അറിയു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാ​നാ​കും. (യോഹ​ന്നാൻ 14:6) എങ്ങനെ ജീവി​ക്കണം, മറ്റുള്ള​വ​രോട്‌ എങ്ങനെ ഇടപെ​ടണം എന്നീ കാര്യ​ങ്ങ​ളിൽ യേശു ഏറ്റവും മികച്ച മാതൃ​ക​യാ​യി​രു​ന്നു. അതു​കൊണ്ട്‌ യേശു​വി​നെ​ക്കു​റിച്ച്‌ അറിയു​ന്നത്‌ അത്തരം കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നും നിങ്ങളെ സഹായി​ക്കും. (യോഹ​ന്നാൻ 13:34, 35) 1-ാം അധ്യാ​യ​ത്തിൽനിന്ന്‌ നമ്മൾ ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം മനസ്സി​ലാ​ക്കി. ഇപ്പോൾ ബൈബിൾ യേശു​വി​നെ​ക്കു​റിച്ച്‌ എന്തു പഠിപ്പി​ക്കു​ന്നെന്നു നോക്കാം.

ഞങ്ങൾ മിശി​ഹയെ കണ്ടെത്തി!

4. “മിശിഹ,” “ക്രിസ്‌തു” എന്നീ സ്ഥാന​പ്പേ​രു​കൾ എന്തു സൂചി​പ്പി​ക്കു​ന്നു?

4 മിശി​ഹയെ അഥവാ ക്രിസ്‌തു​വി​നെ അയയ്‌ക്കു​മെന്ന്‌ യേശു ജനിക്കു​ന്ന​തി​നു വർഷങ്ങൾക്കു മുമ്പു​തന്നെ യഹോവ ബൈബി​ളി​ലൂ​ടെ ഉറപ്പു നൽകി. “മിശിഹ” എന്ന പദം എബ്രായ ഭാഷയിൽനി​ന്നും “ക്രിസ്‌തു” എന്ന പദം ഗ്രീക്കിൽനി​ന്നും ആണ്‌ വന്നിരി​ക്കു​ന്നത്‌. വാഗ്‌ദാ​നം ചെയ്‌ത മിശി​ഹയെ ഒരു പ്രത്യേ​ക​പ​ദവി നൽകി ദൈവം നിയമി​ക്കു​മെന്ന്‌ ഈ രണ്ടു സ്ഥാന​പ്പേ​രു​ക​ളും സൂചി​പ്പി​ക്കു​ന്നു. ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം മിശിഹ ഭാവി​യിൽ നിറ​വേ​റ്റും. ഭാവി​യിൽ മാത്രമല്ല ഇന്നും യേശു​വിന്‌ നിങ്ങളെ സഹായി​ക്കാ​നാ​കും. എന്നാൽ യേശു ജനിക്കു​ന്ന​തി​നു മുമ്പ്‌ ‘ആരായി​രി​ക്കും മിശിഹ’ എന്ന ചോദ്യം പലരു​ടെ​യും മനസ്സി​ലു​ണ്ടാ​യി​രു​ന്നു.

5. യേശു​വാണ്‌ മിശി​ഹ​യെന്ന്‌ യേശു​വി​ന്റെ ശിഷ്യ​ന്മാർ വിശ്വ​സി​ച്ചി​രു​ന്നോ?

5 യേശു​വാണ്‌ വാഗ്‌ദാ​നം ചെയ്യപ്പെട്ട മിശിഹ എന്ന കാര്യ​ത്തിൽ യേശു​വി​ന്റെ ശിഷ്യ​ന്മാർക്ക്‌ ഒരു സംശയ​വു​മി​ല്ലാ​യി​രു​ന്നു. (യോഹ​ന്നാൻ 1:41) ഉദാഹ​ര​ണ​ത്തിന്‌ ശിമോൻ പത്രോസ്‌ യേശു​വി​നോ​ടു പറഞ്ഞു: “അങ്ങ്‌ . . . ക്രിസ്‌തു​വാണ്‌.” (മത്തായി 16:16) യേശു​വാണ്‌ മിശി​ഹ​യെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പിച്ച്‌ പറയാം?

6. മിശി​ഹയെ തിരി​ച്ച​റി​യാൻ യഹോവ ആത്മാർഥ​ഹൃ​ദ​യ​രായ ആളുകളെ സഹായി​ച്ചത്‌ എങ്ങനെ?

6 യേശു ജനിക്കു​ന്ന​തി​നു വളരെ മുമ്പു​തന്നെ, മിശി​ഹയെ തിരി​ച്ച​റി​യാൻ സഹായി​ക്കുന്ന കുറെ​യ​ധി​കം വിവരങ്ങൾ ദൈവ​ത്തി​ന്റെ പ്രവാ​ച​ക​ന്മാർ എഴുതി​വെ​ച്ചി​രു​ന്നു. അത്‌ എങ്ങനെ സഹായി​ക്കു​മാ​യി​രു​ന്നു? മുമ്പൊ​രി​ക്ക​ലും കണ്ടിട്ടി​ല്ലാത്ത ഒരാളെ സ്വീക​രി​ക്കാൻ നല്ല തിരക്കുള്ള ഒരു ബസ്‌ സ്റ്റാൻഡി​ലേക്കു നിങ്ങൾ പോകു​ന്നെ​ന്നി​രി​ക്കട്ടെ. ആ വ്യക്തി​യെ​ക്കു​റി​ച്ചുള്ള കുറെ വിശദാം​ശങ്ങൾ ആരെങ്കി​ലും തന്നിട്ടു​ണ്ടെ​ങ്കിൽ അയാളെ കണ്ടുപി​ടി​ക്കാൻ ബുദ്ധി​മു​ട്ടില്ല. സമാന​മാ​യി, മിശിഹ എന്തു ചെയ്യും, മിശി​ഹയ്‌ക്ക്‌ എന്തു സംഭവി​ക്കും എന്നൊ​ക്കെ​യുള്ള വിവരങ്ങൾ യഹോവ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ നമ്മളെ അറിയി​ച്ചു. ഈ പ്രവച​ന​ങ്ങ​ളെ​ല്ലാം നിറ​വേ​റി​യ​പ്പോൾ യേശു​വാണ്‌ മിശി​ഹ​യെന്ന്‌ ആത്മാർഥ​ഹൃ​ദ​യ​രായ ആളുകൾക്കു തിരി​ച്ച​റി​യാൻ കഴിഞ്ഞു.

7. യേശു​വാണ്‌ മിശിഹ എന്നു തെളി​യി​ക്കുന്ന രണ്ടു പ്രവച​നങ്ങൾ പറയുക.

7 അത്തരം രണ്ടു പ്രവച​ന​ത്തെ​ക്കു​റിച്ച്‌ നമുക്കു നോക്കാം. അതി​ലൊന്ന്‌ മീഖയു​ടെ പ്രവച​ന​മാണ്‌. മിശിഹ ബേത്ത്‌ലെ​ഹെം എന്നൊരു ചെറിയ പട്ടണത്തിൽ ജനിക്കു​മെന്ന്‌ യേശു ജനിക്കു​ന്ന​തിന്‌ 700 വർഷം മുമ്പ്‌ മീഖ പ്രവചി​ച്ചു. (മീഖ 5:2) അവി​ടെ​യാ​ണു യേശു ജനിച്ച​തും! (മത്തായി 2:1, 3-9) രണ്ടാമ​ത്തേത്‌, എ.ഡി. 29-ൽ മിശിഹ പ്രത്യ​ക്ഷ​പ്പെ​ടു​മെന്ന ദാനി​യേ​ലി​ന്റെ പ്രവച​ന​മാണ്‌. (ദാനി​യേൽ 9:25) യേശു​വാണ്‌ ദൈവം വാഗ്‌ദാ​നം ചെയ്‌ത മിശിഹ എന്നു വ്യക്തമാ​യി തെളി​യി​ക്കുന്ന അനേകം പ്രവച​ന​ങ്ങ​ളിൽ രണ്ടെണ്ണം മാത്ര​മാണ്‌ ഇവ.—പിൻകു​റിപ്പ്‌ 13 കാണുക.

സ്‌നാനസമയത്ത്‌ യേശുവിനെ മിശിഹയായി തിരിച്ചറിയിക്കാൻ ദൈവാത്മാവ്‌ പ്രാവിന്റെ രൂപത്തിൽ ഇറങ്ങിവരുന്നു

യേശു സ്‌നാ​ന​മേ​റ്റ​പ്പോൾ മിശിഹ അഥവാ ക്രിസ്‌തു ആയി

8, 9. യേശു​വി​ന്റെ സ്‌നാ​ന​സ​മ​യത്ത്‌ നടന്ന ഏതു സംഭവ​മാ​ണു യേശു മിശി​ഹ​യാ​ണെന്നു തെളി​യി​ച്ചത്‌?

8 യേശു​വാ​ണു മിശി​ഹ​യെന്ന്‌ യഹോവ വ്യക്തമാ​യി തിരി​ച്ച​റി​യി​ച്ചു. മിശിഹ ആരാ​ണെന്ന്‌ അറിയാൻ യോഹ​ന്നാൻ സ്‌നാ​പ​കന്‌ ഒരു അടയാളം നൽകു​മെന്ന്‌ ദൈവം ഉറപ്പു​കൊ​ടു​ത്തു. എ.ഡി. 29-ൽ യോർദാൻ നദിയിൽ സ്‌നാ​ന​മേൽക്കാ​നാ​യി യേശു യോഹ​ന്നാ​ന്റെ അടുത്ത്‌ ചെന്ന​പ്പോൾ യോഹ​ന്നാൻ ആ അടയാളം കണ്ടു. എന്താണു സംഭവി​ച്ച​തെന്ന്‌ ബൈബിൾ പറയുന്നു: “സ്‌നാ​ന​മേറ്റ ഉടനെ, യേശു വെള്ളത്തിൽനിന്ന്‌ കയറു​മ്പോൾ ആകാശം തുറന്നു. ദൈവ​ത്തി​ന്റെ ആത്മാവ്‌ പ്രാവു​പോ​ലെ യേശു​വി​ന്റെ മേൽ ഇറങ്ങി​വ​രു​ന്നതു യോഹ​ന്നാൻ കണ്ടു. ‘ഇവൻ എന്റെ പ്രിയ​പു​ത്രൻ, ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു’ എന്ന്‌ ആകാശ​ത്തു​നിന്ന്‌ ഒരു ശബ്ദവും ഉണ്ടായി.” (മത്തായി 3:16, 17) ഈ അടയാളം കാണു​ക​യും കേൾക്കു​ക​യും ചെയ്‌ത​പ്പോൾ യേശു​വാ​ണു മിശി​ഹ​യെന്ന്‌ യോഹ​ന്നാ​നു മനസ്സി​ലാ​യി. (യോഹ​ന്നാൻ 1:32-34) അന്ന്‌ യഹോവ തന്റെ ആത്മാവി​നെ യേശു​വി​ന്റെ മേൽ പകർന്ന​പ്പോൾ യേശു മിശി​ഹ​യാ​യി​ത്തീർന്നു. നായക​നും രാജാ​വും ആയിരി​ക്കാൻ ദൈവം നിയമി​ച്ചത്‌ യേശു​വി​നെ​യാണ്‌.—യശയ്യ 55:4.

9 ബൈബിൾപ്ര​വ​ച​ന​ങ്ങ​ളും യഹോ​വ​യു​ടെ സ്വന്തം വാക്കു​ക​ളും യേശു​വി​ന്റെ സ്‌നാ​ന​സ​മ​യത്ത്‌ ദൈവം നൽകിയ അടയാ​ള​വും യേശു​വാ​ണു മിശി​ഹ​യെന്നു തെളി​യി​ച്ചു. എന്നാൽ യേശു എവി​ടെ​നി​ന്നാ​ണു വന്നത്‌? യേശു എങ്ങനെ​യുള്ള വ്യക്തി​യാ​യി​രു​ന്നു? ഇതെക്കു​റിച്ച്‌ ബൈബിൾ എന്തു പറയു​ന്നെന്നു നമുക്കു നോക്കാം.

യേശു എവി​ടെ​നിന്ന്‌ വന്നു?

10. ഭൂമി​യി​ലേക്കു വരുന്ന​തി​നു മുമ്പുള്ള യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പഠിപ്പി​ക്കു​ന്നു?

10 ഭൂമി​യിൽ വരുന്ന​തി​നു മുമ്പ്‌ വളരെ​ക്കാ​ലം യേശു സ്വർഗ​ത്തിൽ ഉണ്ടായി​രു​ന്നെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. മിശിഹ “പണ്ടുപണ്ടേ” ഉത്ഭവി​ച്ച​വ​നാ​ണെന്നു മീഖ പറഞ്ഞു. (മീഖ 5:2) ഒരു മനുഷ്യ​നാ​യി ജനിക്കു​ന്ന​തി​നു മുമ്പ്‌ താൻ സ്വർഗ​ത്തി​ലു​ണ്ടാ​യി​രു​ന്നെന്നു യേശു​തന്നെ പലപ്പോ​ഴും പറഞ്ഞു. (യോഹ​ന്നാൻ 3:13; 6:38, 62; 17:4, 5 വായി​ക്കുക.) ഭൂമി​യിൽ വരുന്ന​തി​നു മുമ്പു​തന്നെ യേശു​വിന്‌ യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധമു​ണ്ടാ​യി​രു​ന്നു.

11. യേശു യഹോ​വയ്‌ക്കു വളരെ പ്രിയ​ങ്ക​ര​നാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

11 യഹോ​വയ്‌ക്കു വളരെ പ്രിയ​ങ്ക​ര​നാ​ണു യേശു. കാരണം മറ്റാ​രെ​യും, മറ്റെന്തി​നെ​യും സൃഷ്ടി​ക്കു​ന്ന​തി​നു മുമ്പ്‌ ദൈവം യേശു​വി​നെ സൃഷ്ടിച്ചു. അതു​കൊണ്ട്‌ യേശു​വി​നെ​ക്കു​റിച്ച്‌ ‘എല്ലാ സൃഷ്ടി​ക​ളി​ലും​വെച്ച്‌ ആദ്യം ജനിച്ചവൻ’a എന്നു പറയുന്നു. (കൊ​ലോ​സ്യർ 1:15) യഹോവ നേരിട്ടു സൃഷ്ടിച്ച ഒരേ ഒരുവൻ എന്ന നിലയി​ലും യേശു യഹോ​വയ്‌ക്കു പ്രിയ​ങ്ക​ര​നാണ്‌. അതു​കൊ​ണ്ടാണ്‌ യേശു​വി​നെ ‘ഏകജാ​ത​നായ മകൻ’ എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. (യോഹ​ന്നാൻ 3:16) മറ്റെല്ലാം സൃഷ്ടി​ക്കാൻ യഹോവ ഉപയോ​ഗി​ച്ച​തും യേശു​വി​നെ മാത്ര​മാണ്‌. (കൊ​ലോ​സ്യർ 1:16) യേശു​വി​നെ മാത്ര​മാ​ണു “വചനം” എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. കാരണം മനുഷ്യർക്കും ദൂതന്മാർക്കും സന്ദേശ​ങ്ങ​ളും നിർദേ​ശ​ങ്ങ​ളും എത്തിച്ചു​കൊ​ടു​ക്കാൻ യഹോവ ഉപയോ​ഗി​ച്ചതു യേശു​വി​നെ​യാണ്‌.—യോഹ​ന്നാൻ 1:14.

12. യേശു​വും ദൈവ​വും ഒന്നല്ലെന്നു നമുക്ക്‌ എങ്ങനെ അറിയാം?

12 യേശു​വും ദൈവ​വും ഒന്നാ​ണെന്നു ചിലർ വിശ്വ​സി​ക്കു​ന്നു. പക്ഷേ ബൈബിൾ അങ്ങനെയല്ല പഠിപ്പി​ക്കു​ന്നത്‌. യേശു​വി​നെ സൃഷ്ടി​ച്ച​താ​ണെന്നു ബൈബിൾ പറയുന്നു. അതിന്‌ അർഥം യേശു​വിന്‌ ഒരു ആരംഭ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാണ്‌. എന്നാൽ എല്ലാത്തി​ന്റെ​യും സ്രഷ്ടാ​വായ യഹോ​വയ്‌ക്ക്‌ ആരംഭ​മില്ല. (സങ്കീർത്തനം 90:2) ദൈവ​മാ​കാൻ ശ്രമി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ദൈവ​പു​ത്ര​നായ യേശു ഒരിക്ക​ലും ചിന്തി​ച്ചി​ട്ടു​പോ​ലു​മില്ല. പിതാവ്‌ പുത്ര​നെ​ക്കാൾ വലിയ​വ​നാ​ണെന്നു ബൈബിൾ വ്യക്തമാ​യി പഠിപ്പി​ക്കു​ന്നു. (യോഹ​ന്നാൻ 14:28 വായി​ക്കുക; 1 കൊരി​ന്ത്യർ 11:3) യഹോവ മാത്ര​മാണ്‌ ‘സർവശ​ക്ത​നായ ദൈവം.’ (ഉൽപത്തി 17:1) പ്രപഞ്ച​ത്തി​ലെ ഏറ്റവും ശക്തനും ഉന്നതനും യഹോ​വ​ത​ന്നെ​യാണ്‌.—പിൻകു​റിപ്പ്‌ 14 കാണുക.

13. “അദൃശ്യ​നായ ദൈവ​ത്തി​ന്റെ പ്രതി​രൂപ”മെന്നു ബൈബിൾ യേശു​വി​നെ​ക്കു​റിച്ച്‌ പറയു​ന്നത്‌ എന്തു​കൊണ്ട്‌?

13 ആകാശ​വും ഭൂമി​യും സൃഷ്ടി​ക്കു​ന്ന​തി​നു മുമ്പ്‌ കോടി​ക്ക​ണ​ക്കി​നു വർഷങ്ങൾ യഹോ​വ​യും പുത്ര​നായ യേശു​വും വളരെ അടുത്ത്‌ പ്രവർത്തി​ച്ചു. അവർ തമ്മിൽ എത്ര സ്‌നേ​ഹ​ത്തി​ലാ​യി​രു​ന്നി​രി​ക്കണം! (യോഹ​ന്നാൻ 3:35; 14:31) പിതാ​വി​ന്റെ ഗുണങ്ങൾ അത്ര നന്നായി അനുക​രി​ച്ച​തു​കൊണ്ട്‌ യേശു​വി​നെ “അദൃശ്യ​നായ ദൈവ​ത്തി​ന്റെ പ്രതി​രൂപ”മെന്നു ബൈബിൾ വിളി​ക്കു​ന്നു.—കൊ​ലോ​സ്യർ 1:15.

14. യഹോ​വ​യു​ടെ പ്രിയ​പു​ത്രന്‌ എങ്ങനെ ഒരു മനുഷ്യ​നാ​യി ജനിക്കാൻ കഴിയു​മാ​യി​രു​ന്നു?

14 യഹോ​വ​യു​ടെ പ്രിയ​പു​ത്രൻ സ്വർഗം വിട്ട്‌ ഭൂമി​യിൽ ഒരു മനുഷ്യ​നാ​യി ജനിക്കാൻ മനസ്സൊ​രു​ക്കം കാണിച്ചു. പക്ഷേ യേശു​വിന്‌ എങ്ങനെ ഒരു മനുഷ്യ​നാ​യി ജനിക്കാൻ കഴിയു​മാ​യി​രു​ന്നു? യഹോവ സ്വർഗ​ത്തി​ലുള്ള തന്റെ പുത്രന്റെ ജീവൻ മറിയ എന്ന കന്യക​യു​ടെ ഗർഭപാ​ത്ര​ത്തി​ലേക്ക്‌ അത്ഭുത​ക​ര​മാ​യി മാറ്റി. അതു​കൊ​ണ്ടു​തന്നെ യേശു​വിന്‌ ഒരു മനുഷ്യ​പി​താവ്‌ ആവശ്യ​മി​ല്ലാ​യി​രു​ന്നു. അങ്ങനെ മറിയ പൂർണ​ത​യുള്ള ഒരു മകനെ പ്രസവി​ച്ചു; കുഞ്ഞിനെ യേശു എന്നു വിളിച്ചു—ലൂക്കോസ്‌ 1:30-35.

യേശു എങ്ങനെ​യുള്ള വ്യക്തി​യാ​യി​രു​ന്നു?

യേശു ശിഷ്യന്മാരെ പഠിപ്പിക്കുന്നു

15. നിങ്ങൾക്ക്‌ എങ്ങനെ യഹോ​വയെ കൂടുതൽ അടുത്ത്‌ അറിയാ​നാ​കും?

15 മത്തായി, മർക്കോസ്‌, ലൂക്കോസ്‌, യോഹ​ന്നാൻ എന്നീ ബൈബിൾപുസ്‌ത​കങ്ങൾ വായി​ച്ചാൽ യേശു​വി​നെ​യും യേശു​വി​ന്റെ ഗുണങ്ങ​ളെ​യും ജീവി​ത​ത്തെ​യും കുറിച്ച്‌ ഒരുപാ​ടു കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നാ​കും. ആ പുസ്‌ത​ക​ങ്ങളെ സുവി​ശേ​ഷങ്ങൾ എന്നാണു വിളി​ക്കു​ന്നത്‌. യേശു പിതാ​വി​നെ​പ്പോ​ലെ​തന്നെ ആയതു​കൊണ്ട്‌ യഹോ​വയെ കൂടുതൽ അടുത്ത്‌ മനസ്സി​ലാ​ക്കാ​നും ആ വായന നിങ്ങളെ സഹായി​ക്കും. അതു​കൊ​ണ്ടാണ്‌ “എന്നെ കണ്ടിട്ടു​ള്ളവൻ പിതാ​വി​നെ​യും കണ്ടിരി​ക്കു​ന്നു”വെന്നു യേശു​വി​നു പറയാ​നാ​യത്‌.—യോഹ​ന്നാൻ 14:9.

16. യേശു എന്താണു പഠിപ്പി​ച്ചത്‌? യേശു പഠിപ്പി​ച്ചത്‌ ആരിൽനി​ന്നുള്ള കാര്യ​ങ്ങ​ളാണ്‌?

16 പലരും യേശു​വി​നെ “ഗുരു” എന്നു വിളിച്ചു. (യോഹ​ന്നാൻ 1:38; 13:13) യേശു പഠിപ്പിച്ച പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളിൽ ഒന്ന്‌ “ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത”യാണ്‌. എന്താണു ദൈവ​രാ​ജ്യം? സ്വർഗ​ത്തിൽനിന്ന്‌ മുഴു​ഭൂ​മി​യെ​യും ഭരിക്കുന്ന, ദൈവത്തെ അനുസ​രി​ക്കു​ന്ന​വർക്ക്‌ അനു​ഗ്ര​ഹങ്ങൾ നൽകുന്ന, ദൈവ​ത്തി​ന്റെ ഗവൺമെ​ന്റാണ്‌ അത്‌. (മത്തായി 4:23) യേശു പഠിപ്പി​ച്ച​തെ​ല്ലാം യഹോ​വ​യിൽനി​ന്നുള്ള കാര്യ​ങ്ങ​ളാണ്‌. യേശു പറഞ്ഞു: “ഞാൻ പഠിപ്പി​ക്കുന്ന കാര്യങ്ങൾ എന്റേതല്ല, എന്നെ അയച്ച ദൈവ​ത്തി​ന്റേ​താണ്‌.” (യോഹ​ന്നാൻ 7:16) ദൈവ​രാ​ജ്യം ഭൂമിയെ ഭരിക്കും എന്ന സന്തോ​ഷ​വാർത്ത ആളുകൾ കേൾക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു.

യേശു ഒരു മീൻപിടിത്തക്കാരനോടു സംസാരിക്കുന്നു

17. യേശു എവി​ടെ​യെ​ല്ലാം പഠിപ്പി​ച്ചു? മറ്റുള്ള​വരെ പഠിപ്പി​ക്കാൻ യേശു ഒരുപാട്‌ അധ്വാ​നി​ച്ചത്‌ എന്തു​കൊണ്ട്‌?

17 യേശു എവി​ടെ​യെ​ല്ലാ​മാ​ണു പഠിപ്പി​ച്ചത്‌? ആളുകളെ കണ്ടിട​ത്തെ​ല്ലാം. നാട്ടിൻപു​റ​ങ്ങ​ളി​ലും നഗരങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും ചന്തസ്ഥല​ങ്ങ​ളി​ലും ആരാധ​നാ​സ്ഥ​ല​ങ്ങ​ളി​ലും വീടു​ക​ളി​ലും എല്ലാം യേശു പഠിപ്പി​ച്ചു. ആളുകൾ തന്റെ അടു​ത്തേക്കു വരാൻ കാത്തി​രി​ക്കാ​തെ മിക്ക​പ്പോ​ഴും യേശു അവരുടെ അടു​ത്തേക്കു ചെന്നു. (മർക്കോസ്‌ 6:56; ലൂക്കോസ്‌ 19:5, 6) ആളുകളെ പഠിപ്പി​ക്കാൻ യേശു ഒരുപാ​ടു സമയവും ഊർജ​വും ചെലവ​ഴി​ച്ചു​കൊണ്ട്‌ നന്നായി അധ്വാ​നി​ച്ചു. എന്തു​കൊണ്ട്‌? കാരണം താൻ അങ്ങനെ ചെയ്യാൻ ദൈവം ആഗ്രഹി​ക്കു​ന്നെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. കൂടാതെ യേശു എപ്പോ​ഴും പിതാ​വി​നെ അനുസ​രി​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്‌തു. (യോഹ​ന്നാൻ 8:28, 29) ആളുക​ളോട്‌ അലിവ്‌ തോന്നി​യ​തു​കൊ​ണ്ടും യേശു അവരെ പഠിപ്പി​ച്ചു. (മത്തായി 9:35, 36 വായി​ക്കുക.) മതനേ​താ​ക്ക​ന്മാർ ദൈവ​ത്തെ​ക്കു​റി​ച്ചോ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചോ സത്യം പഠിപ്പി​ക്കു​ന്നി​ല്ലെന്നു യേശു​വി​നു മനസ്സി​ലാ​യി. അതു​കൊണ്ട്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊണ്ട്‌ പരമാ​വധി ആളുകളെ സഹായി​ക്കാൻ യേശു ആഗ്രഹി​ച്ചു.

18. യേശു​വി​ന്റെ ഏതു ഗുണങ്ങ​ളാ​ണു നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടം?

18 യേശു ആളുക​ളോ​ടു സ്‌നേ​ഹ​വും താത്‌പ​ര്യ​വും കാണിച്ചു. ദയയു​ള്ള​വ​നാ​യി​രു​ന്നു യേശു. ആർക്കും യേശു​വി​നോ​ടു തുറന്ന്‌ സംസാ​രി​ക്കാ​മാ​യി​രു​ന്നു. കുട്ടി​കൾക്കു​പോ​ലും യേശു​വി​ന്റെ കൂടെ​യാ​യി​രി​ക്കാൻ ഇഷ്ടമാ​യി​രു​ന്നു. (മർക്കോസ്‌ 10:13-16) നീതി​ക്കും ന്യായ​ത്തി​നും നിരക്കുന്ന രീതി​യി​ലാണ്‌ യേശു എപ്പോ​ഴും കാര്യങ്ങൾ ചെയ്‌തത്‌. അഴിമ​തി​യും അന്യാ​യ​വും യേശു വെറു​ത്തി​രു​ന്നു. (മത്തായി 21:12, 13) സ്‌ത്രീ​ക​ളു​ടെ അവകാ​ശ​ങ്ങൾക്കു തീരെ വില കല്‌പി​ക്കാത്ത, അവരോട്‌ ഒട്ടും ആദരവു കാണി​ക്കാത്ത ഒരു കാലത്താ​ണു യേശു ജീവി​ച്ചി​രു​ന്നത്‌. എന്നാൽ യേശു എപ്പോ​ഴും സ്‌ത്രീ​ക​ളോട്‌ ആദര​വോ​ടെ ഇടപെട്ടു, അവർക്കു മാന്യത കല്‌പി​ച്ചു. (യോഹ​ന്നാൻ 4:9, 27) യേശു​വി​നു നല്ല താഴ്‌മ​യു​ണ്ടാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ഒരു ദിവസം യേശു ശിഷ്യ​ന്മാ​രു​ടെ കാലു കഴുകി; സാധാരണ ഒരു വേലക്കാ​രൻ ചെയ്യുന്ന പണിയാ​ണത്‌.—യോഹ​ന്നാൻ 13:2-5, 12-17.

യേശു തൊട്ട്‌ സുഖപ്പെടുത്തുന്നു

ആളുകളുണ്ടായിരുന്നിടത്തെല്ലാം യേശു പ്രസം​ഗി​ച്ചു

19. യേശു​വിന്‌ ആളുക​ളു​ടെ ആവശ്യങ്ങൾ ശരിക്കും അറിയാ​മാ​യി​രു​ന്നെ​ന്നും അവരെ സഹായി​ക്കാൻ യേശു ആഗ്രഹി​ച്ചെ​ന്നും ഏതു സംഭവം കാണി​ക്കു​ന്നു?

19 ഓരോ​രു​ത്ത​രു​ടെ​യും ആവശ്യങ്ങൾ ശരിക്കും എന്താ​ണെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അവരെ സഹായി​ക്കാൻ യേശു ആഗ്രഹി​ച്ചു. ദൈവ​ത്തി​ന്റെ ശക്തി ഉപയോ​ഗിച്ച്‌ യേശു ആളുകളെ അത്ഭുത​ക​ര​മാ​യി സുഖ​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ അതു വ്യക്തമാണ്‌. (മത്തായി 14:14) ഉദാഹ​ര​ണ​ത്തിന്‌ ഒരു കുഷ്‌ഠ​രോ​ഗി യേശു​വി​നോ​ടു പറഞ്ഞു: “ഒന്നു മനസ്സു​വെ​ച്ചാൽ അങ്ങയ്‌ക്ക്‌ എന്നെ ശുദ്ധനാ​ക്കാം.” ആ മനുഷ്യ​ന്റെ വേദന​യും ദുരി​ത​വും കണ്ട്‌ യേശു​വി​ന്റെ മനസ്സലി​ഞ്ഞു. അയാളു​ടെ അവസ്ഥ കണ്ട്‌ സങ്കടം തോന്നിയ യേശു അയാളെ സഹായി​ക്കാൻ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ യേശു കൈ നീട്ടി അയാളെ തൊട്ട്‌ “എനിക്കു മനസ്സാണ്‌, ശുദ്ധനാ​കുക” എന്നു പറഞ്ഞു. ആ മനുഷ്യ​ന്റെ കുഷ്‌ഠം മാറി! (മർക്കോസ്‌ 1:40-42) ആ മനുഷ്യന്‌ അപ്പോൾ എന്തു തോന്നി​ക്കാ​ണു​മെന്ന്‌ ഒന്ന്‌ ഓർത്തു​നോ​ക്കി​യേ!

പിതാ​വി​നോട്‌ എപ്പോ​ഴും വിശ്വസ്‌തൻ

20, 21. യേശു ദൈവത്തെ അനുസ​രി​ക്കു​ന്ന​തിൽ ഏറ്റവും മികച്ച മാതൃ​ക​വെ​ച്ചത്‌ എങ്ങനെ?

20 ദൈവത്തെ അനുസ​രി​ക്കു​ന്ന​തി​ന്റെ ഏറ്റവും മികച്ച മാതൃ​ക​യാണ്‌ യേശു. ശത്രുക്കൾ യേശു​വി​നോ​ടു വളരെ മോശ​മാ​യി പെരു​മാ​റി​യ​പ്പോൾപ്പോ​ലും യേശു പിതാ​വി​നോ​ടു വിശ്വസ്‌ത​നാ​യി​രു​ന്നു. എന്തൊക്കെ സംഭവി​ച്ചി​ട്ടും യേശു വിശ്വസ്‌തത പാലിച്ചു. സാത്താൻ പ്രലോ​ഭി​പ്പി​ച്ച​പ്പോ​ഴും യേശു പാപം ചെയ്‌തില്ല. (മത്തായി 4:1-11) യേശു​വി​ന്റെ സ്വന്തം കുടും​ബാം​ഗ​ങ്ങൾപോ​ലും യേശു മിശി​ഹ​യാ​ണെന്നു വിശ്വ​സി​ച്ചില്ല. “അവനു ഭ്രാന്താണ്‌” എന്ന്‌ അവർ പറഞ്ഞു. പക്ഷേ യേശു ദൈവ​സേ​വനം ചെയ്യു​ന്ന​തിൽ തുടർന്നു. (മർക്കോസ്‌ 3:21) ശത്രുക്കൾ യേശു​വി​നോ​ടു ക്രൂരത കാണി​ച്ച​പ്പോ​ഴും യേശു ദൈവ​ത്തോ​ടു വിശ്വസ്‌തത പാലിച്ചു, ഒരുവി​ധ​ത്തി​ലും അവരെ ഉപദ്ര​വി​ക്കാൻ ശ്രമി​ച്ചില്ല.—1 പത്രോസ്‌ 2:21-23.

21 മൃഗീ​യ​വും വേദന നിറഞ്ഞ​തും ആയ രീതി​യിൽ മരി​ക്കേ​ണ്ടി​വ​ന്ന​പ്പോ​ഴും യേശു യഹോ​വ​യോ​ടു വിശ്വസ്‌ത​നാ​യി നിന്നു. (ഫിലി​പ്പി​യർ 2:8 വായി​ക്കുക.) മരണദി​വസം യേശു​വിന്‌ എന്തെല്ലാം സഹി​ക്കേ​ണ്ടി​വ​ന്നെന്ന്‌ ഒന്നോർത്തു​നോ​ക്കി​യേ: യേശു​വി​നെ അറസ്റ്റ്‌ ചെയ്‌തു, യേശു ദൈവ​ദൂ​ഷണം പറഞ്ഞെന്നു കള്ളസാ​ക്ഷി​കൾ ആരോ​പി​ച്ചു, അഴിമ​തി​ക്കാ​രായ ന്യായാ​ധി​പ​ന്മാർ യേശു​വി​നെ കുറ്റക്കാ​ര​നെന്നു വിധിച്ചു, ജനക്കൂട്ടം യേശു​വി​നെ കളിയാ​ക്കി, പടയാ​ളി​കൾ യേശു​വി​നെ മർദിച്ചു, അവസാനം സ്‌തം​ഭ​ത്തിൽ തറച്ചു. ജീവൻ പോകുന്ന സമയത്ത്‌ യേശു “എല്ലാം പൂർത്തി​യാ​യി” എന്നു വിളി​ച്ചു​പ​റഞ്ഞു. (യോഹ​ന്നാൻ 19:30) യേശു മരിച്ച്‌ മൂന്നാം ദിവസം യഹോവ യേശു​വി​നെ ഉയിർപ്പിച്ച്‌ ഒരു ആത്മശരീ​രം കൊടു​ത്തു. (1 പത്രോസ്‌ 3:18) ഏതാനും ആഴ്‌ച​കൾക്കു ശേഷം യേശു സ്വർഗ​ത്തി​ലേക്കു തിരി​ച്ചു​പോ​യി. ദൈവം തന്നെ രാജാ​വാ​ക്കുന്ന സമയം​വരെ “ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌” കാത്തി​രു​ന്നു.—എബ്രായർ 10:12, 13.

22. യേശു പിതാ​വി​നോ​ടു വിശ്വസ്‌ത​നാ​യി​രു​ന്ന​തു​കൊണ്ട്‌ നമുക്ക്‌ എന്ത്‌ അവസര​മുണ്ട്‌?

22 യേശു പിതാ​വി​നോ​ടു വിശ്വസ്‌ത​നാ​യി​രു​ന്ന​തു​കൊണ്ട്‌, യഹോ​വ​യു​ടെ ഉദ്ദേശ്യം​പോ​ലെ നമുക്കു പറുദീ​സാ​ഭൂ​മി​യിൽ എന്നെന്നും ജീവി​ക്കാ​നുള്ള അവസര​മുണ്ട്‌. യേശു​വി​ന്റെ മരണം നമുക്ക്‌ എന്നും ജീവി​ക്കാ​നുള്ള അവസരം തരുന്നത്‌ എങ്ങനെ​യെന്ന്‌ അടുത്ത അധ്യാ​യ​ത്തിൽ ചർച്ച ചെയ്യും.

a എല്ലാത്തിന്റെയും സ്രഷ്ടാ​വാ​യ​തു​കൊണ്ട്‌ യഹോ​വയെ പിതാവ്‌ എന്നു വിളി​ക്കു​ന്നു. (യശയ്യ 64:8) യഹോവ യേശു​വി​നെ സൃഷ്ടി​ച്ച​തു​കൊണ്ട്‌ യേശു​വി​നെ ദൈവ​പു​ത്രൻ എന്നും വിളി​ക്കു​ന്നു. ദൂതന്മാ​രെ​യും ദൈവ​പു​ത്ര​ന്മാർ എന്നു വിളി​ച്ചി​രി​ക്കു​ന്നു. ആദ്യമ​നു​ഷ്യ​നായ ആദാമി​നെ​ക്കു​റി​ച്ചും ദൈവ​ത്തി​ന്റെ മകൻ എന്നു പറഞ്ഞി​രി​ക്കു​ന്നു.—ഇയ്യോബ്‌ 1:6; ലൂക്കോസ്‌ 3:38.

ചുരുക്കം

സത്യം 1: യേശുവാണ്‌ മിശിഹ

“അങ്ങ്‌ . . . ക്രിസ്‌തു​വാണ്‌.”—മത്തായി 16:16

യേശുവാണ്‌ മിശി​ഹ​യെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

  • മത്തായി 3:16, 17; യോഹ​ന്നാൻ 1:32-34

    യേശു തന്റെ പുത്ര​നാ​ണെന്ന്‌ യഹോവ അറിയി​ച്ചു.

  • മീഖ 5:2; മത്തായി 2:1, 3-9

    മിശിഹയെക്കുറിച്ചുള്ള എല്ലാ പ്രവച​ന​ങ്ങ​ളും യേശു​വിൽ നിറ​വേറി.

സത്യം 2: ഭൂമിയിൽ വരുന്ന​തി​നു മുമ്പ്‌ യേശു ഒരു ദൈവ​ദൂ​ത​നാ​യി​രു​ന്നു

‘ഞാൻ സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വന്നു.’—യോഹ​ന്നാൻ 6:38

യേശു സ്വർഗ​ത്തിൽ എന്തു ചെയ്‌തു?

  • കൊലോസ്യർ 1:15, 16

    യഹോവ ആദ്യം യേശു​വി​നെ സൃഷ്ടിച്ചു. പിന്നെ, മറ്റെല്ലാം സൃഷ്ടി​ക്കു​ന്ന​തിന്‌ യേശു​വി​നെ ഉപയോ​ഗി​ച്ചു. കോടി​ക്ക​ണ​ക്കി​നു വർഷങ്ങൾ യേശു യഹോ​വ​യിൽനിന്ന്‌ പഠിച്ചു.

  • ലൂക്കോസ്‌ 1:30-35

    യഹോവ യേശു​വി​നെ ഭൂമി​യി​ലേക്ക്‌ അയച്ചു.

സത്യം 3: യേശു ആളുക​ളെ സ്‌നേ​ഹി​ക്കു​ന്നു

“കുട്ടി​കളെ എന്റെ അടു​ത്തേക്കു വിടൂ.”—മർക്കോസ്‌ 10:14

യേശുവിന്റെ ഏതു ഗുണങ്ങ​ളാ​ണു നിങ്ങൾക്ക്‌ ഇഷ്ടം?

  • മർക്കോസ്‌ 10:13-16

    യേശു ദയയു​ള്ള​വ​നാ​യി​രു​ന്നു, യേശു​വി​നോ​ടു സംസാ​രി​ക്കാൻ ആളുകൾക്ക്‌ ഇഷ്ടമാ​യി​രു​ന്നു.

  • യോഹന്നാൻ 4:9, 27

    യേശു സ്‌ത്രീ​ക​ളോട്‌ ആദര​വോ​ടെ ഇടപെട്ടു, അവർക്കു മാന്യത കല്‌പി​ച്ചു.

  • യോഹന്നാൻ 13:2-5, 12-17

    യേശു താഴ്‌മ​യു​ള്ള​വ​നാ​യി​രു​ന്നു.

  • മത്തായി 9:35, 36; മർക്കോസ്‌ 1:40-42

    യേശു മറ്റുള്ള​വരെ സഹായി​ക്കാൻ ആഗ്രഹി​ച്ചു.

സത്യം 4: യേശു എപ്പോ​ഴും ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യുന്നു

‘അങ്ങ്‌ ഏൽപ്പിച്ച ജോലി ഞാൻ ചെയ്‌തു​തീർത്തി​രി​ക്കു​ന്നു.’—യോഹ​ന്നാൻ 17:4

വിശ്വസ്‌തരായിരിക്കാൻ യേശു​വി​ന്റെ മാതൃക നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

  • മത്തായി 4:1-11

    പിശാചിൽനിന്ന്‌ പ്രലോ​ഭ​നങ്ങൾ ഉണ്ടായ​പ്പോ​ഴും യേശു വിശ്വസ്‌ത​നാ​യി​രു​ന്നു.

  • മർക്കോസ്‌ 3:21

    സ്വന്തം വീട്ടു​കാർ കളിയാ​ക്കി​യ​പ്പോ​ഴും യേശു ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്‌തു.

  • 1 പത്രോസ്‌ 2:21-23

    യേശു ഒരിക്ക​ലും ശത്രു​ക്കളെ ഉപദ്ര​വി​ച്ചില്ല.

  • ഫിലിപ്പിയർ 2:8

    മരിക്കേണ്ടി വന്നിട്ടും യേശു ദൈവ​ത്തോ​ടുള്ള വിശ്വസ്‌തത കൈവി​ട്ടില്ല.

  • എബ്രായർ 10:12, 13; 1 പത്രോസ്‌ 3:18

    യഹോവ യേശു​വി​നെ സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ച്ചു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക