-
ഉൽപത്തി 37:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 യോസേഫ് വരുന്നതു ദൂരെനിന്നുതന്നെ അവർ കണ്ടു. യോസേഫ് അടുത്ത് എത്തുന്നതിനു മുമ്പ് അവർ കൂടിയാലോചിച്ച് യോസേഫിനെ കൊല്ലാൻ പദ്ധതിയിട്ടു.
-
-
ഉൽപത്തി 42:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 അപ്പോൾ അവർ തമ്മിൽത്തമ്മിൽ പറഞ്ഞു: “നമ്മുടെ അനിയനോടു ചെയ്‌തതിന്റെ+ ശിക്ഷയാണു നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്, ഉറപ്പ്! കരുണ കാണിക്കണേ എന്ന് അവൻ യാചിച്ചപ്പോൾ അവന്റെ സങ്കടം കണ്ടിട്ടും നമ്മൾ അതു കാര്യമാക്കിയില്ല. അതുകൊണ്ടാണ് നമുക്ക് ഈ ദുരിതം വന്നത്.” 22 അപ്പോൾ രൂബേൻ അവരോടു പറഞ്ഞു: “അവന് എതിരെ പാപം ചെയ്യരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞതല്ലേ?+ നിങ്ങൾ കേട്ടോ? ഇപ്പോൾ ഇതാ, അവന്റെ രക്തത്തിനു നമ്മൾ കണക്കു പറയേണ്ടിവന്നിരിക്കുന്നു.”+
-