ജൂലൈ 28–ആഗസ്റ്റ് 3
സുഭാഷിതങ്ങൾ 24
ഗീതം 38, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. ബുദ്ധിമുട്ടുകൾ നേരിടാൻ ഒരുങ്ങിയിരിക്കുക
(10 മിനി.)
കൂടുതൽ അറിവ് നേടിക്കൊണ്ട് ജ്ഞാനിയാകുക (സുഭ 24:5; w23.07 18 ¶15)
നിരാശ തോന്നുമ്പോഴും ആത്മീയകാര്യങ്ങൾ ഒന്നും മുടക്കരുത് (സുഭ 24:10; w09 12/15 18 ¶12-13)
ശക്തമായ വിശ്വാസവും യഹോവയോടുള്ള സ്നേഹവും ബുദ്ധിമുട്ടുകളെ വിജയകരമായി നേരിടാൻ സഹായിക്കും (സുഭ 24:16; w20.12 15)
2. ആത്മീയരത്നങ്ങൾ
(10 മിനി.)
സുഭ 24:27—ഈ വാക്യം നമ്മളെ എന്താണ് പഠിപ്പിക്കുന്നത്? (w09 10/15 12)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) സുഭ 24:1-20 (th പാഠം 11)
4. സംഭാഷണം തുടങ്ങുന്നതിന്
(2 മിനി.) അനൗപചാരിക സാക്ഷീകരണം. സാക്ഷ്യം നൽകുന്നതിനു മുമ്പുതന്നെ സംഭാഷണം നിന്നുപോകുന്നു. (lmd പാഠം 2 പോയിന്റ് 4)
5. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) വീടുതോറും. (lmd പാഠം 3 പോയിന്റ് 4)
6. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) പരസ്യസാക്ഷീകരണം. നമ്മുടെ ബൈബിൾപഠനപരിപാടിയെക്കുറിച്ച് പറയുക, ബൈബിൾപഠനത്തെക്കുറിച്ചുള്ള സന്ദർശകകാർഡ് കൊടുക്കുക. (lmd പാഠം 4 പോയിന്റ് 3)
7. പ്രസംഗം
(3 മിനി.) lmd അനുബന്ധം എ പോയിന്റ് 11—വിഷയം: ദൈവം നമുക്ക് ഒരു പ്രധാനപ്പെട്ട സന്ദേശം തന്നിട്ടുണ്ട്. (th പാഠം 6)
ഗീതം 99
8. ബുദ്ധിമുട്ടുകളുണ്ടാകുമ്പോൾ പരസ്പരം സഹായിക്കുക
(15 മിനി.) ചർച്ച.
പകർച്ചവ്യാധി, പ്രകൃതിദുരന്തം, ആഭ്യന്തരകലാപം, യുദ്ധം, ഉപദ്രവം എന്നിവയൊക്കെ പെട്ടെന്ന് സംഭവിച്ചേക്കാം. ഇതൊക്കെയുണ്ടാകുമ്പോൾ ആ പ്രദേശത്തുള്ള സഹോദരങ്ങൾ പരസ്പരം സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും ആയി കൈകോർത്ത് പ്രവർത്തിക്കും. എന്നാൽ നമ്മളെ ആ പ്രശ്നങ്ങൾ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും അവിടെയുള്ള സഹാരാധകരുടെ വേദന മനസ്സിലാക്കി അവരെ സഹായിക്കാൻ നമ്മൾ പരമാവധി ശ്രമിക്കും.—1കൊ 12:25, 26.
1 രാജാക്കന്മാർ 13:6; യാക്കോബ് 5:16ബി എന്നിവ വായിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
മറ്റുള്ളവർക്കുവേണ്ടി ദൈവദാസർ പ്രാർഥിക്കുമ്പോൾ അതിനു വലിയ ശക്തിയുള്ളത് എന്തുകൊണ്ട്?
മർക്കോസ് 12:42-44; 2 കൊരിന്ത്യർ 8:1-4 എന്നിവ വായിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
ലോകവ്യാപകപ്രവർത്തനത്തിനായി സംഭാവന കൊടുത്തുകൊണ്ട്, ബുദ്ധിമുട്ടിലായിരിക്കുന്ന സഹോദരങ്ങളെ സഹായിക്കാൻ ‘എന്റെ കൈയിൽ വളരെ കുറച്ചേയുള്ളൂ’ എന്നു തോന്നുന്നെങ്കിൽപ്പോലും നിങ്ങൾ മടിച്ചുനിൽക്കരുതാത്തത് എന്തുകൊണ്ട്?
നിരോധനത്തിന് കീഴിലുള്ള സഹോദരങ്ങളെ ബലപ്പെടുത്തുന്നു എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
നമ്മുടെ പ്രവർത്തനം നിരോധിച്ചിരുന്ന കിഴക്കൻ യൂറോപ്പിലുള്ള സഹക്രിസ്ത്യാനികളെ സഹായിക്കാൻ സഹോദരങ്ങൾ എന്തെല്ലാം ത്യാഗങ്ങളാണ് ചെയ്തത്?
നിരോധനമുണ്ടായിരുന്നെങ്കിലും, കൂടിവരാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും ഉള്ള കല്പന സഹോദരങ്ങൾ അനുസരിച്ചത് എങ്ങനെയാണ്?—എബ്ര 10:24, 25
9. സഭാ ബൈബിൾപഠനം
(30 മിനി.) lfb പാഠങ്ങൾ 4-5