8 ഒടുവിൽ യഹൂദ അപ്പനായ ഇസ്രായേലിനെ നിർബന്ധിച്ചു: “അപ്പനും ഞങ്ങളും നമ്മുടെ കുട്ടികളും+ മരിക്കാതെ ജീവിച്ചിരിക്കാനായി+ അവനെ എന്നോടൊപ്പം അയയ്‌ക്കുക;+ ഞങ്ങൾ പോകട്ടെ.
18 അപ്പോൾ യഹൂദ യോസേഫിന്റെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു: “യജമാനനോടു ഞാൻ യാചിക്കുകയാണ്. അങ്ങയുടെ മുമ്പാകെ ഒരു കാര്യം ഉണർത്തിക്കാൻ അടിയനെ അനുവദിക്കേണമേ. അടിയനോടു കോപിക്കരുതേ; അങ്ങ് ഞങ്ങൾക്കു ഫറവോനെപ്പോലെയാണല്ലോ.+