17 അങ്ങനെ, മമ്രേക്കടുത്ത് മക്പേലയിൽ എഫ്രോനുള്ള സ്ഥലം—സ്ഥലവും അതിലെ ഗുഹയും സ്ഥലത്തിന്റെ അതിരുകൾക്കുള്ളിലെ എല്ലാ മരങ്ങളും— 18 ഹേത്തിന്റെ പുത്രന്മാരുടെയും നഗരകവാടത്തിൽ വന്ന എല്ലാവരുടെയും സാന്നിധ്യത്തിൽ, അബ്രാഹാം വിലയ്ക്കു വാങ്ങിയ വസ്തുവായി ഉറപ്പിക്കപ്പെട്ടു.