17അബ്രാമിന് 99 വയസ്സുള്ളപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി. ദൈവം പറഞ്ഞു: “ഞാൻ സർവശക്തനായ ദൈവമാണ്. നീ എന്റെ മുമ്പാകെ നേരോടെ നടന്ന് നിഷ്‌കളങ്കനാണെന്നു* തെളിയിക്കുക.
8 നീ പരദേശിയായി+ താമസിക്കുന്ന കനാൻ ദേശം മുഴുവൻ ഞാൻ നിനക്കും നിന്റെ സന്തതിക്കും* എന്നേക്കുമുള്ള ഒരു അവകാശമായി നൽകും. ഞാൻ അവരുടെ ദൈവമായിരിക്കും.”+
9 വിശ്വാസം കാരണം അബ്രാഹാം, ദൈവം തനിക്കു വാഗ്ദാനം ചെയ്തിരുന്ന ദേശത്ത് ഒരു പരദേശിയെപ്പോലെ കഴിഞ്ഞു.+ അവിടെ അബ്രാഹാം അതേ വാഗ്ദാനം ലഭിച്ച യിസ്ഹാക്കിനോടും യാക്കോബിനോടും+ കൂടെ ഒരു വിദേശനാട്ടിലെന്നപോലെ കൂടാരങ്ങളിൽ താമസിച്ചു.+
13 ഇപ്പറഞ്ഞ എല്ലാവരും വിശ്വാസമുള്ളവരായിത്തന്നെ മരിച്ചു. അവർക്കു ലഭിച്ച വാഗ്ദാനങ്ങൾ അവരുടെ ജീവിതകാലത്ത് നിറവേറിയില്ലെങ്കിലും+ അവർ ദൂരത്തുനിന്ന് അവ കണ്ട് സന്തോഷിക്കുകയും+ ദേശത്ത് തങ്ങൾ അന്യരും താത്കാലികതാമസക്കാരും മാത്രമാണെന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തു.