67 പിന്നെ യിസ്ഹാക്ക് റിബെക്കയെ തന്റെ അമ്മ സാറയുടെ കൂടാരത്തിലേക്കു+ കൊണ്ടുപോയി. അങ്ങനെ യിസ്ഹാക്ക് റിബെക്കയെ ഭാര്യയായി സ്വീകരിച്ചു. യിസ്ഹാക്കിനു റിബെക്കയെ ഇഷ്ടമായി.+ അങ്ങനെ, അമ്മയുടെ വേർപാടിൽ ദുഃഖിച്ചിരുന്ന+ യിസ്ഹാക്കിന് ആശ്വാസം ലഭിച്ചു.