25അബ്രാഹാം വീണ്ടും ഒരു വിവാഹം കഴിച്ചു. ആ സ്ത്രീയുടെ പേര് കെതൂറ എന്നായിരുന്നു. 2 കെതൂറ അബ്രാഹാമിനു സിമ്രാൻ, യൊക്‌ശാൻ, മേദാൻ, മിദ്യാൻ,+ യിശ്ബാക്ക്, ശൂവഹ്+ എന്നിവരെ പ്രസവിച്ചു.
3മോശ, മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായിയപ്പനും ആയ യിത്രൊയുടെ+ ആട്ടിൻപറ്റത്തിന്റെ ഇടയനായി. ഒരിക്കൽ വിജനഭൂമിയുടെ* പടിഞ്ഞാറുവശത്തേക്ക് ആടുകളെയുംകൊണ്ട് പോയ മോശ ഒടുവിൽ സത്യദൈവത്തിന്റെ പർവതമായ ഹോരേബിൽ+ എത്തി.