34 ഇപ്പോൾ നീ പോയി ഞാൻ നിന്നോടു പറഞ്ഞ സ്ഥലത്തേക്കു ജനത്തെ നയിക്കുക. ഇതാ! എന്റെ ദൂതൻ നിനക്കു മുമ്പേ പോകുന്നു.+ ഞാൻ കണക്കു ചോദിക്കുന്ന ദിവസം അവരുടെ പാപം കാരണം ഞാൻ അവരെ ശിക്ഷിക്കും.”
16 ഒടുവിൽ ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ+ ദൈവം അതു കേൾക്കുകയും ഒരു ദൈവദൂതനെ അയച്ച്+ ഞങ്ങളെ ഈജിപ്തിൽനിന്ന് മോചിപ്പിക്കുകയും ചെയ്‌തു. ഇപ്പോൾ ഞങ്ങൾ ഇവിടെ അങ്ങയുടെ അതിർത്തിയിലുള്ള കാദേശ് നഗരത്തിൽ എത്തിയിട്ടുണ്ട്.
9 മുഖ്യദൂതനായ+ മീഖായേൽപോലും+ മോശയുടെ ശരീരത്തെക്കുറിച്ച്+ പിശാചുമായി വിയോജിപ്പുണ്ടായിട്ട് പിശാചിനോടു വാദിക്കുമ്പോൾ പിശാചിനെ അധിക്ഷേപിക്കാനോ കുറ്റം വിധിക്കാനോ മുതിർന്നില്ല.+ പകരം, “യഹോവ* നിന്നെ ശകാരിക്കട്ടെ”+ എന്നു പറഞ്ഞതേ ഉള്ളൂ.