-
ഉൽപത്തി 15:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അപ്പോൾ ദൈവം അബ്രാമിനോടു പറഞ്ഞു: “ഇത് അറിഞ്ഞുകൊള്ളുക: നിന്റെ സന്തതി* അവരുടേതല്ലാത്ത ദേശത്ത് പരദേശികളായി ജീവിക്കും. അവിടെയുള്ള ജനം അവരെ അടിമകളാക്കി 400 വർഷം കഷ്ടപ്പെടുത്തും.+ 14 എന്നാൽ അവർ സേവിക്കുന്ന ആ ജനതയെ ഞാൻ വിധിക്കും.+ പിന്നെ അവർക്കിടയിൽനിന്ന് അവർ ധാരാളം വസ്തുവകകളുമായി പുറപ്പെട്ടുപോരും.+
-
-
സംഖ്യ 20:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്തിലേക്കു പോയി,+ ഞങ്ങൾ ഒരുപാടു വർഷം* അവിടെ താമസിച്ചു.+ എന്നാൽ ഈജിപ്‌തുകാർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും ദ്രോഹിച്ചു.+ 16 ഒടുവിൽ ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ+ ദൈവം അതു കേൾക്കുകയും ഒരു ദൈവദൂതനെ അയച്ച്+ ഞങ്ങളെ ഈജിപ്തിൽനിന്ന് മോചിപ്പിക്കുകയും ചെയ്‌തു. ഇപ്പോൾ ഞങ്ങൾ ഇവിടെ അങ്ങയുടെ അതിർത്തിയിലുള്ള കാദേശ് നഗരത്തിൽ എത്തിയിട്ടുണ്ട്.
-