-
പുറപ്പാട് 8:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 പിന്നീട് യഹോവ മോശയോടു പറഞ്ഞു: “അഹരോനോട് ഇങ്ങനെ പറയുക: ‘നിന്റെ വടി കൈയിലെടുത്ത് നദികളുടെയും നൈലിന്റെ കനാലുകളുടെയും ചതുപ്പുനിലങ്ങളുടെയും മീതെ നീട്ടുക, ഈജിപ്ത് ദേശത്തേക്കു തവളകൾ കയറിവരട്ടെ.’”
-
-
പുറപ്പാട് 17:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ജനത്തിനു മുമ്പേ പോകുക. ഇസ്രായേൽമൂപ്പന്മാരിൽ ചിലരെയും നിന്റെകൂടെ കൂട്ടിക്കൊള്ളൂ. നൈൽ നദിയെ അടിക്കാൻ ഉപയോഗിച്ച നിന്റെ വടിയും+ കൂടെ കരുതണം. അതു നിന്റെ കൈയിലെടുത്ത് നടക്കുക. 6 ഇതാ! ഞാൻ അവിടെ നിന്റെ മുന്നിൽ ഹോരേബിലെ പാറയുടെ മുകളിൽ നിൽക്കുന്നുണ്ടാകും. നീ പാറയിലടിക്കണം. അപ്പോൾ അതിൽനിന്ന് വെള്ളം പുറത്ത് വരും, ജനം അതു കുടിക്കുകയും ചെയ്യും.”+ ഇസ്രായേൽമൂപ്പന്മാരുടെ കൺമുന്നിൽവെച്ച് മോശ അങ്ങനെ ചെയ്‌തു.
-