വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 22:15-17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 യഹോവയുടെ ദൂതൻ സ്വർഗ​ത്തിൽനിന്ന്‌ രണ്ടാമ​തും അബ്രാ​ഹാ​മി​നെ വിളിച്ച്‌ 16 ഇങ്ങനെ പറഞ്ഞു: “യഹോവ പറയുന്നു: ‘നീ ഇതു ചെയ്‌ത​തുകൊ​ണ്ടും നിന്റെ ഒരേ ഒരു മകനെ എനിക്കു തരാൻ മടിക്കാഞ്ഞതുകൊണ്ടും+ ഞാൻ എന്നെ​ക്കൊ​ണ്ടു​തന്നെ ഇങ്ങനെ സത്യം ചെയ്യുന്നു,+ 17 ഞാൻ നിന്നെ ഉറപ്പാ​യും അനു​ഗ്ര​ഹി​ക്കും. നിന്റെ സന്തതിയെ* ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങൾപോലെ​യും കടൽത്തീ​രത്തെ മണൽത്ത​രി​കൾപോലെ​യും വർധി​പ്പി​ക്കും.+ നിന്റെ സന്തതി* ശത്രു​ക്ക​ളു​ടെ നഗരകവാടങ്ങൾ* കൈവ​ശ​മാ​ക്കും.+

  • ഉൽപത്തി 35:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ദൈവം പറഞ്ഞു: “നിന്റെ പേര്‌ യാക്കോ​ബ്‌ എന്നാണ​ല്ലോ.+ എന്നാൽ ഇനിമു​തൽ നിന്റെ പേര്‌ യാക്കോ​ബ്‌ എന്നല്ല, ഇസ്രാ​യേൽ എന്നായി​രി​ക്കും.”+ അങ്ങനെ ദൈവം യാക്കോ​ബി​നെ ഇസ്രാ​യേൽ എന്നു വിളി​ച്ചു​തു​ടങ്ങി. 11 ദൈവം പറഞ്ഞു: “ഞാൻ സർവശ​ക്ത​നായ ദൈവ​മാണ്‌.+ നീ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​നാ​യി പെരു​കുക! ജനതക​ളും ജനതക​ളു​ടെ ഒരു സഭയും നിന്നിൽനി​ന്ന്‌ പുറ​പ്പെ​ടും.+ രാജാ​ക്ക​ന്മാ​രും നിന്നിൽനി​ന്ന്‌ ഉത്ഭവി​ക്കും.*+

  • എബ്രായർ 6:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ദൈവം അബ്രാ​ഹാ​മി​നു വാഗ്‌ദാ​നം നൽകി​യപ്പോൾ, തന്നെക്കാൾ വലിയ ആരുമി​ല്ലാ​ത്ത​തുകൊണ്ട്‌ തന്നെ​ക്കൊ​ണ്ടു​തന്നെ സത്യം ചെയ്‌ത്‌+ ഇങ്ങനെ പറഞ്ഞു: 14 “ഞാൻ നിന്നെ ഉറപ്പാ​യും അനു​ഗ്ര​ഹി​ക്കും; ഞാൻ നിന്നെ ഉറപ്പാ​യും വർധി​പ്പി​ക്കും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക