-
ലേവ്യ 7:23-25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 “ഇസ്രായേല്യരോടു പറയുക: ‘കാളയുടെയോ ചെമ്മരിയാടിന്റെയോ കോലാടിന്റെയോ കൊഴുപ്പു+ നിങ്ങൾ കഴിക്കരുത്. 24 താനേ ചത്ത മൃഗത്തിന്റെ കൊഴുപ്പോ മറ്റൊരു മൃഗം കൊന്ന മൃഗത്തിന്റെ കൊഴുപ്പോ നിങ്ങൾ ഒരിക്കലും കഴിക്കരുത്.+ പക്ഷേ അതിന്റെ കൊഴുപ്പു മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാം. 25 അഗ്നിയിൽ യഹോവയ്ക്കു യാഗം കഴിക്കാൻ കൊണ്ടുവരുന്ന മൃഗത്തിന്റെ കൊഴുപ്പു കഴിക്കുന്ന ആരെയും ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.
-
-
1 രാജാക്കന്മാർ 8:64വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
64 യഹോവയുടെ സന്നിധിയിലുണ്ടായിരുന്ന ചെമ്പുകൊണ്ടുള്ള യാഗപീഠത്തിന്+ എല്ലാ ദഹനബലികളും ധാന്യയാഗങ്ങളും സഹഭോജനബലികളുടെ കൊഴുപ്പും ഉൾക്കൊള്ളാൻമാത്രം വലുപ്പമില്ലായിരുന്നതിനാൽ രാജാവ് അന്ന് യഹോവയുടെ ഭവനത്തിന്റെ മുൻവശത്തുള്ള മുറ്റത്തിന്റെ മധ്യഭാഗം വിശുദ്ധീകരിച്ച് അവിടെ ദഹനബലികളും ധാന്യയാഗങ്ങളും സഹഭോജനബലികളുടെ കൊഴുപ്പും+ അർപ്പിച്ചു.
-