-
ആവർത്തനം 20:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതുപോലെതന്നെ ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവരെ നിങ്ങൾ നിശ്ശേഷം നശിപ്പിച്ചുകളയണം. 18 അല്ലാത്തപക്ഷം, അവരുടെ ദൈവങ്ങൾക്കുവേണ്ടി ചെയ്യുന്ന മ്ലേച്ഛമായ പ്രവൃത്തികളെല്ലാം അനുകരിക്കാൻ അവർ നിങ്ങളെ പഠിപ്പിക്കുകയും അങ്ങനെ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്യാൻ ഇടവരുകയും ചെയ്തേക്കാം.+
-
-
2 രാജാക്കന്മാർ 16:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 രാജാവായപ്പോൾ ആഹാസിന് 20 വയസ്സായിരുന്നു. 16 വർഷം ആഹാസ് യരുശലേമിൽ ഭരണം നടത്തി. എന്നാൽ ആഹാസ് പൂർവികനായ ദാവീദ് ചെയ്തതുപോലെ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തില്ല.+ 3 പകരം ഇസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു.+ ഇസ്രായേല്യരുടെ മുന്നിൽനിന്ന് യഹോവ ഓടിച്ചുകളഞ്ഞ ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ അനുകരിച്ച്+ ആഹാസ് സ്വന്തം മകനെ ദഹിപ്പിക്കുകപോലും* ചെയ്‌തു.+
-
-
2 രാജാക്കന്മാർ 21:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 രാജാവാകുമ്പോൾ മനശ്ശെക്ക്+ 12 വയസ്സായിരുന്നു. 55 വർഷം മനശ്ശെ യരുശലേമിൽ ഭരണം നടത്തി.+ അയാളുടെ അമ്മയുടെ പേര് ഹെഫ്‌സീബ എന്നായിരുന്നു. 2 ഇസ്രായേൽ ജനത്തിന്റെ മുന്നിൽനിന്ന് യഹോവ ഓടിച്ചുകളഞ്ഞ ജനതകളുടെ+ മ്ലേച്ഛമായ ആചാരങ്ങൾ പിന്തുടർന്നുകൊണ്ട്+ മനശ്ശെ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.
-