15 ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം കഴിക്കേണ്ടതാണ്.+ ഒന്നാം ദിവസംതന്നെ നിങ്ങൾ വീടുകളിൽനിന്ന് പുളിച്ച മാവ് നീക്കം ചെയ്യണം. കാരണം ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പിച്ചതു തിന്നാൽ അയാളെ ഇസ്രായേല്യരുടെ ഇടയിൽ വെച്ചേക്കരുത്.
8 അതുകൊണ്ട് നമ്മൾ ഉത്സവം ആചരിക്കേണ്ടതു+ പഴയ, പുളിച്ച മാവുകൊണ്ടല്ല, ദുഷിപ്പിന്റെയും വഷളത്തത്തിന്റെയും പുളിച്ച മാവുകൊണ്ടുമല്ല. ആത്മാർഥതയുടെയും സത്യത്തിന്റെയും പുളിപ്പില്ലാത്ത* അപ്പംകൊണ്ട് നമുക്ക് ഉത്സവം ആചരിക്കാം.