വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 28:3-8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 “അവരോ​ട്‌ ഇങ്ങനെ പറയുക: ‘നിങ്ങൾ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കേണ്ട അഗ്നിയി​ലുള്ള യാഗം ഇതാണ്‌: ദിവസ​വും പതിവു​ദ​ഹ​ന​യാ​ഗ​മാ​യി ഒരു വയസ്സുള്ള, ന്യൂന​ത​യി​ല്ലാത്ത രണ്ട്‌ ആൺചെ​മ്മ​രി​യാ​ടു​കൾ.+ 4 ഒരു ചെമ്മരി​യാ​ടി​നെ രാവി​ലെ​യും മറ്റേതി​നെ സന്ധ്യാസമയത്തും* അർപ്പി​ക്കണം.+ 5 ഓരോന്നിനോടുമൊപ്പം ധാന്യ​യാ​ഗ​മാ​യി ഒരു ഏഫായുടെ* പത്തി​ലൊ​ന്നു നേർത്ത ധാന്യ​പ്പൊ​ടി, ഒരു ഹീന്റെ* നാലി​ലൊന്ന്‌ ഇടി​ച്ചെ​ടുത്ത എണ്ണ ചേർത്ത്‌ അർപ്പി​ക്കണം.+ 6 ഇതാണു സീനായ്‌ പർവത​ത്തിൽവെച്ച്‌ ഏർപ്പെ​ടു​ത്തിയ, യഹോ​വയെ പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധ​മാ​യി അഗ്നിയിൽ അർപ്പി​ക്കുന്ന പതിവു​ദ​ഹ​ന​യാ​ഗം.+ 7 അതോടൊപ്പം ഓരോ ചെമ്മരി​യാ​ട്ടിൻകു​ട്ടി​യു​ടെ​യും​കൂ​ടെ ഒരു ഹീന്റെ നാലി​ലൊന്ന്‌ അളവിൽ അതിന്റെ പാനീ​യ​യാ​ഗ​വും അർപ്പി​ക്കണം.+ ആ ലഹരി​പാ​നീ​യം യഹോ​വ​യ്‌ക്കുള്ള പാനീ​യ​യാ​ഗ​മാ​യി വിശു​ദ്ധ​സ്ഥ​ലത്ത്‌ ഒഴിക്കണം. 8 മറ്റേ ചെമ്മരി​യാ​ട്ടിൻകു​ട്ടി​യെ നിങ്ങൾ സന്ധ്യാസമയത്ത്‌* അർപ്പി​ക്കണം. രാവിലെ അർപ്പി​ച്ച​തു​പോ​ലുള്ള ധാന്യ​യാ​ഗ​ത്തോ​ടും അതേ പാനീ​യ​യാ​ഗ​ത്തോ​ടും ഒപ്പം യഹോ​വയെ പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധ​മാ​യി അഗ്നിയി​ലുള്ള യാഗം എന്ന നിലയിൽ അതിനെ അർപ്പി​ക്കണം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക