36 ഏഴു ദിവസവും നിങ്ങൾ യഹോവയ്ക്ക് അഗ്നിയിലുള്ള യാഗം അർപ്പിക്കണം. എട്ടാം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനത്തിനുവേണ്ടി+ കൂടിവരുകയും യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗം അർപ്പിക്കുകയും വേണം. അതു പവിത്രമായ ഒരു സമ്മേളനമാണ്. അന്നു കഠിനജോലിയൊന്നും ചെയ്യരുത്.
39 എന്നാൽ ദേശത്തെ വിളവ് ശേഖരിച്ചുകഴിയുമ്പോൾ, ഏഴാം മാസം 15-ാം ദിവസംമുതൽ ഏഴു ദിവസത്തേക്കു നിങ്ങൾ യഹോവയ്ക്കുള്ള ഉത്സവം ആഘോഷിക്കണം.+ ഒന്നാം ദിവസവും എട്ടാം ദിവസവും സമ്പൂർണവിശ്രമത്തിന്റെ ദിവസങ്ങളായിരിക്കും.+