-
പുറപ്പാട് 29:27, 28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 അഹരോനും പുത്രന്മാർക്കും വേണ്ടി അർപ്പിച്ച സ്ഥാനാരോഹണത്തിന്റെ ആൺചെമ്മരിയാടിൽനിന്ന്+ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ആട്ടി ദോളനയാഗമായി അർപ്പിച്ച നെഞ്ചും, അങ്ങോട്ടും ഇങ്ങോട്ടും ആട്ടിയ വിശുദ്ധയോഹരിയായ കാലും നീ വിശുദ്ധീകരിക്കണം. 28 ഇത് ഒരു വിശുദ്ധമായ ഓഹരിയായതുകൊണ്ട് ഇസ്രായേല്യർ സ്ഥിരമായി പാലിക്കേണ്ട ചട്ടമെന്ന നിലയിൽ ഇത് അഹരോനും പുത്രന്മാർക്കും അവകാശപ്പെട്ടതാകും. ഇസ്രായേല്യർ നൽകേണ്ട വിശുദ്ധമായ ഓഹരിയായിരിക്കണം+ ഇത്, അവരുടെ സഹഭോജനബലിയിൽനിന്ന് യഹോവയ്ക്കുള്ള അവരുടെ വിശുദ്ധമായ ഓഹരി.+
-
-
ആവർത്തനം 18:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 “ജനത്തിൽനിന്ന് പുരോഹിതന്മാർക്കു ലഭിക്കേണ്ട ഓഹരി ഇതാണ്: കാളയെയോ ആടിനെയോ ബലി അർപ്പിക്കുന്നവരെല്ലാം അതിന്റെ കൈക്കുറക്, കവിളുകൾ, ആമാശയം എന്നിവ പുരോഹിതനു കൊടുക്കണം.
-