17 ദൈവം ലേയയുടെ പ്രാർഥന കേട്ട് ഉത്തരം കൊടുത്തു. അങ്ങനെ ലേയ ഗർഭിണിയായി യാക്കോബിന് അഞ്ചാമത് ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. 18 അപ്പോൾ ലേയ, “എന്റെ ദാസിയെ ഞാൻ എന്റെ ഭർത്താവിനു കൊടുത്തതുകൊണ്ട് ദൈവം എനിക്കു പ്രതിഫലം തന്നിരിക്കുന്നു” എന്നു പറഞ്ഞു. അതിനാൽ അവനു യിസ്സാഖാർ+ എന്നു പേരിട്ടു.