6 കോരഹേ, താങ്കളും താങ്കളുടെ കൂട്ടാളികളും+ ഇങ്ങനെ ചെയ്യുക: നിങ്ങൾ കനൽപ്പാത്രം എടുത്ത്+ 7 നാളെ യഹോവയുടെ മുന്നിൽവെച്ച് അതിൽ തീ ഇട്ട് അതിനു മേൽ സുഗന്ധക്കൂട്ട് ഇടുക. യഹോവ ആരെ തിരഞ്ഞെടുക്കുന്നോ+ അയാളാണു വിശുദ്ധൻ. ലേവിപുത്രന്മാരേ,+ നിങ്ങൾ അതിരുകടന്നിരിക്കുന്നു!”