-
സംഖ്യ 22:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 അവർ ബിലെയാമിന്റെ അടുത്ത് വന്ന് അയാളോടു പറഞ്ഞു: “സിപ്പോരിന്റെ മകനായ ബാലാക്ക് ഇങ്ങനെ പറയുന്നു: ‘ഒരു കാരണവശാലും എന്റെ അടുത്ത് വരാതിരിക്കരുതേ. 17 ഞാൻ താങ്കളെ അതിയായി ആദരിക്കും. താങ്കൾ പറയുന്നതെന്തും ഞാൻ ചെയ്യാം. അതുകൊണ്ട് ദയവായി താങ്കൾ വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കണം.’”
-
-
സംഖ്യ 24:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അപ്പോൾ ബാലാക്കിനു ബിലെയാമിനോടു കടുത്ത കോപം തോന്നി. ബാലാക്ക് പുച്ഛത്തോടെ തന്റെ കൈ കൂട്ടിയടിച്ചുകൊണ്ട് ബിലെയാമിനോടു പറഞ്ഞു: “എന്റെ ശത്രുക്കളെ ശപിക്കാനാണു ഞാൻ നിന്നെ വിളിച്ചുവരുത്തിയത്.+ പക്ഷേ നീ ഈ മൂന്നു തവണയും അവരെ അനുഗ്രഹിച്ചു! 11 മതി, വേഗം നിന്റെ വീട്ടിലേക്കു പൊയ്ക്കൊള്ളുക. നിന്നെ അതിയായി ആദരിക്കാൻ ഞാൻ നിശ്ചയിച്ചിരുന്നു.+ പക്ഷേ നിന്നെ ആദരിക്കുന്നത് ഇതാ, യഹോവ തടഞ്ഞിരിക്കുന്നു.”
-