29 എന്നാൽ, ഒറ്റ വർഷംകൊണ്ട് ഞാൻ അവരെ നിന്റെ മുന്നിൽനിന്ന് ഓടിച്ചുകളയില്ല. അങ്ങനെ ചെയ്‌താൽ, ദേശം വിജനമായിത്തീർന്നിട്ട് നിനക്ക് ഉപദ്രവമാകുന്ന രീതിയിൽ വന്യമൃഗങ്ങൾ പെരുകുമല്ലോ.+
25 ഇന്നുമുതൽ, നിങ്ങളെക്കുറിച്ചുള്ള വാർത്ത കേൾക്കുമ്പോൾ ആകാശത്തിൻകീഴിലുള്ള എല്ലാ ജനങ്ങളും നടുങ്ങിവിറയ്ക്കാൻ ഞാൻ ഇടവരുത്തും. നിങ്ങൾ കാരണം അവർ അസ്വസ്ഥരാകുകയും ഭയന്നുവിറയ്‌ക്കുകയും* ചെയ്യും.’+
9 രാഹാബ് അവരോടു പറഞ്ഞു: “യഹോവ ഈ ദേശം+ നിങ്ങൾക്കു തരുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളെക്കുറിച്ചുള്ള പേടി ഞങ്ങളെ ബാധിച്ചിരിക്കുന്നു.+ നിങ്ങൾ കാരണം ഈ നാട്ടിൽ താമസിക്കുന്നവരുടെയെല്ലാം മനസ്സിടിഞ്ഞുപോയിരിക്കുന്നു;+
12 നിങ്ങൾ എത്തുംമുമ്പേ ഞാൻ അവരുടെ ഇടയിൽ പരിഭ്രാന്തി* പരത്തി. ആ രണ്ട് അമോര്യരാജാക്കന്മാരുടെ കാര്യത്തിൽ സംഭവിച്ചതുപോലെ പരിഭ്രാന്തി അവരെയും നിങ്ങളുടെ മുന്നിൽനിന്ന് നീക്കിക്കളഞ്ഞു.+ നിങ്ങളുടെ വാളുകൊണ്ടോ വില്ലുകൊണ്ടോ അല്ല അതു സാധിച്ചത്.+