5 നിന്നെ വെറുക്കുന്ന ആരുടെയെങ്കിലും കഴുത ചുമടുമായി വീണുകിടക്കുന്നതു കണ്ടാൽ അതിനെ കണ്ടില്ലെന്നു നടിച്ച് കടന്നുപോകരുത്. അതിനെ ചുമടിനു കീഴെനിന്ന് മോചിപ്പിക്കാൻ അവനെ സഹായിക്കണം.+
27 അപ്പോൾ പണ്ഡിതൻ പറഞ്ഞു: “‘നിന്റെ ദൈവമായ യഹോവയെ* നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും* നിന്റെ മുഴുശക്തിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം.’+ ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.’”+