-
ലേവ്യ 26:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 ഞാൻ നിങ്ങളോടു ചെയ്യുന്നത് ഇതായിരിക്കും: നിങ്ങളുടെ കാഴ്ചശക്തി നശിപ്പിക്കുകയും ജീവൻ ക്ഷയിപ്പിക്കുകയും ചെയ്യുന്ന ക്ഷയരോഗവും കലശലായ പനിയും വരുത്തി ഞാൻ നിങ്ങളെ കഷ്ടപ്പെടുത്തും. അങ്ങനെ നിങ്ങളെ ഞാൻ ശിക്ഷിക്കും. നിങ്ങൾ വിത്തു വിതയ്ക്കുന്നതു വെറുതേയാകും. കാരണം നിങ്ങളുടെ ശത്രുക്കളായിരിക്കും അതു കഴിക്കുന്നത്.+ 17 നിങ്ങളിൽനിന്ന് ഞാൻ എന്റെ മുഖം തിരിച്ചുകളയും. ശത്രുക്കൾ നിങ്ങളെ തോൽപ്പിക്കും.+ നിങ്ങളെ വെറുക്കുന്നവർ നിങ്ങളെ ചവിട്ടിമെതിക്കും.+ ആരും പിന്തുടരാത്തപ്പോഴും നിങ്ങൾ ഭയന്ന് ഓടും.+
-
-
ദാനിയേൽ 9:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ഇസ്രായേൽ മുഴുവൻ അങ്ങയുടെ നിയമം ലംഘിച്ച് അങ്ങയുടെ വാക്കു കേട്ടനുസരിക്കാതെ വഴിതെറ്റിപ്പോയിരിക്കുന്നു. അതുകൊണ്ട്, സത്യദൈവത്തിന്റെ ദാസനായ മോശയുടെ നിയമത്തിൽ എഴുതിയിരിക്കുന്ന ശാപവും അതിൽ ആണയിട്ട് പറഞ്ഞ കാര്യവും അങ്ങ് ഞങ്ങളുടെ മേൽ ചൊരിഞ്ഞു;+ ഞങ്ങൾ ദൈവത്തിന് എതിരെ പാപം ചെയ്തല്ലോ.
-