വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 2:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ഞാൻ നിങ്ങ​ളോട്‌ അചഞ്ചല​മായ സ്‌നേഹം കാണി​ച്ച​തുകൊണ്ട്‌ നിങ്ങളും എന്റെ പിതൃഭവനത്തോട്‌* അചഞ്ചല​മായ സ്‌നേഹം കാണി​ക്കുമെന്നു ദയവായി ഇപ്പോൾ യഹോ​വ​യു​ടെ നാമത്തിൽ എന്നോടു സത്യം ചെയ്‌താ​ലും. ഉറപ്പി​നുവേണ്ടി നിങ്ങൾ എനിക്ക്‌ ഒരു അടയാളം തരുക​യും വേണം. 13 നിങ്ങൾ എന്റെ അപ്പന്റെ​യും അമ്മയുടെ​യും സഹോ​ദ​രീ​സഹോ​ദ​ര​ന്മാ​രുടെ​യും അവർക്കുള്ള ആരു​ടെ​യും ജീവനു ഹാനി വരുത്ത​രുത്‌; ഞങ്ങളെ മരണത്തിൽനി​ന്ന്‌ രക്ഷിക്കണം.”+

  • യോശുവ 2:17-19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ആ പുരു​ഷ​ന്മാർ രാഹാ​ബിനോ​ടു പറഞ്ഞു: “ഞങ്ങൾ പറയു​ന്ന​തുപോ​ലെ ചെയ്യു​ന്നില്ലെ​ങ്കിൽ ഞങ്ങളെ​ക്കൊ​ണ്ട്‌ ഇടുവിച്ച ഈ ആണയുടെ കാര്യ​ത്തിൽ ഞങ്ങൾ കുറ്റമി​ല്ലാ​ത്ത​വ​രാ​യി​രി​ക്കും:+ 18 ഞങ്ങൾ ഈ ദേശ​ത്തേക്കു വരു​മ്പോൾ, ഞങ്ങളെ ഇറക്കി​വിട്ട ജനലിൽ ഈ കടുഞ്ചു​വ​പ്പു​ച​രടു കെട്ടി​യി​രി​ക്കണം. അപ്പനെ​യും അമ്മയെ​യും സഹോ​ദ​ര​ങ്ങളെ​യും പിതൃ​ഭ​വ​ന​ത്തി​ലുള്ള എല്ലാവരെ​യും രാഹാ​ബിന്റെ​കൂ​ടെ ഈ വീട്ടിൽ ഒരുമി​ച്ചു​കൂ​ട്ടു​ക​യും വേണം.+ 19 ആരെങ്കിലും വീട്ടിൽനി​ന്ന്‌ പുറത്ത്‌ ഇറങ്ങി​യാൽ അയാളു​ടെ രക്തത്തിന്‌ അയാൾത്തന്നെ​യാ​യി​രി​ക്കും ഉത്തരവാ​ദി. ഞങ്ങൾ പക്ഷേ കുറ്റമി​ല്ലാ​ത്ത​വ​രാ​യി​രി​ക്കും. രാഹാ​ബിന്റെ​കൂ​ടെ വീട്ടി​ലാ​യി​രി​ക്കുന്ന ആർക്കെ​ങ്കി​ലു​മാ​ണു ഹാനി വരുന്നതെങ്കിൽ* അയാളു​ടെ രക്തത്തിനു ഞങ്ങളാ​യി​രി​ക്കും ഉത്തരവാ​ദി​കൾ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക