-
ന്യായാധിപന്മാർ 9:16-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 “അബീമേലെക്കിനെ രാജാവാക്കിയ കാര്യത്തിൽ+ നിങ്ങൾ ആത്മാർഥതയും മാന്യതയും ആണോ കാണിച്ചത്? യരുബ്ബാലിനോടും യരുബ്ബാലിന്റെ കുടുംബത്തോടും നിങ്ങൾ നന്മയാണോ ചെയ്‌തത്? യരുബ്ബാൽ അർഹിക്കുന്ന വിധത്തിലാണോ നിങ്ങൾ യരുബ്ബാലിനോടു പെരുമാറിയത്? 17 നിങ്ങൾക്കുവേണ്ടി പോരാടിയ എന്റെ അപ്പൻ+ ജീവൻ പണയം വെച്ചാണു മിദ്യാന്യരുടെ കൈയിൽനിന്ന് നിങ്ങളെ രക്ഷിച്ചത്.+ 18 എന്നാൽ ഇന്ന് ഇതാ, നിങ്ങൾ എന്റെ അപ്പന്റെ കുടുംബത്തിന് എതിരെ എഴുന്നേറ്റ് അപ്പന്റെ 70 ആൺമക്കളെ ഒരു കല്ലിൽവെച്ച് കൊന്നിരിക്കുന്നു.+ എന്നിട്ട് നിങ്ങളുടെ സഹോദരനാണെന്ന ഒറ്റ കാരണത്താൽ യരുബ്ബാലിന്റെ ദാസിയുടെ മകനായ+ അബീമേലെക്കിനെ ശെഖേമിലെ തലവന്മാരുടെ രാജാവായി വാഴിച്ചു.
-