5 അക്കാലത്ത് ഹഗ്ഗീത്തിന്റെ മകൻ അദോനിയ,+ “ഞാൻ രാജാവാകും” എന്നു പറഞ്ഞ് സ്വയം ഉയർത്തി. അയാൾ ഒരു രഥം ഉണ്ടാക്കി; കുതിരപ്പടയാളികളെയും തനിക്ക് അകമ്പടി സേവിക്കാൻ* 50 ആളുകളെയും നിയമിച്ചു.+
11 നാഥാൻ+ അപ്പോൾ ശലോമോന്റെ അമ്മയായ+ ബത്ത്-ശേബയോടു+ പറഞ്ഞു: “ഹഗ്ഗീത്തിന്റെ മകൻ അദോനിയ+ രാജാവായ കാര്യം കേട്ടില്ലേ? നമ്മുടെ യജമാനനായ ദാവീദാകട്ടെ ഇതെക്കുറിച്ചൊന്നും അറിഞ്ഞിട്ടുമില്ല.