വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 26:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 “‘നിങ്ങൾ ശത്രുദേ​ശ​ത്താ​യി​രി​ക്കുന്ന ആ കാലം മുഴുവൻ ദേശം വിജന​മാ​യി​ക്കി​ടന്ന്‌ ശബത്തു​ക​ളു​ടെ കടം വീട്ടും. ആ സമയത്ത്‌ ദേശം വിശ്ര​മി​ക്കും.* അതിനു ശബത്തു​ക​ളു​ടെ കടം വീട്ടേ​ണ്ട​തു​ണ്ട​ല്ലോ.+

  • 1 രാജാക്കന്മാർ 8:46-50
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 46 “അവർ അങ്ങയോ​ടു പാപം ചെയ്‌തി​ട്ട്‌ (പാപം ചെയ്യാത്ത മനുഷ്യ​രി​ല്ല​ല്ലോ.)+ അങ്ങ്‌ അവരോ​ട്‌ ഉഗ്രമാ​യി കോപി​ച്ച്‌ അവരെ ശത്രു​ക്ക​ളു​ടെ കൈയിൽ ഏൽപ്പി​ക്കു​ക​യും ശത്രുക്കൾ അവരെ ബന്ദിക​ളാ​ക്കി, അടുത്തോ അകലെ​യോ ഉള്ള തങ്ങളുടെ ദേശ​ത്തേക്കു കൊണ്ടുപോകുകയും+ 47 ആ ദേശത്തു​വെച്ച്‌ അങ്ങയുടെ ജനം സുബോ​ധം വീണ്ടെടുക്കുകയും+ അങ്ങയി​ലേക്കു തിരിഞ്ഞ്‌+ അങ്ങയുടെ കരുണ​യ്‌ക്കാ​യി യാചി​ച്ചു​കൊണ്ട്‌,+ ‘ഞങ്ങൾ പാപം ചെയ്‌ത്‌ കുറ്റക്കാ​രാ​യി​രി​ക്കു​ന്നു, ഞങ്ങൾ ദുഷ്ടത പ്രവർത്തി​ച്ചി​രി​ക്കു​ന്നു’ എന്ന്‌ ഏറ്റുപറയുകയും+ 48 അവരെ ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോയ ശത്രു​ക്ക​ളു​ടെ ദേശത്തു​വെച്ച്‌ അവർ മുഴുഹൃദയത്തോടും+ മുഴു​ദേ​ഹി​യോ​ടും കൂടെ അങ്ങയി​ലേക്കു തിരി​യു​ക​യും അവരുടെ പൂർവി​കർക്ക്‌ അങ്ങ്‌ നൽകിയ ദേശത്തി​നും അങ്ങ്‌ തിര​ഞ്ഞെ​ടുത്ത നഗരത്തി​നും അങ്ങയുടെ നാമത്തി​നു​വേണ്ടി ഞാൻ പണിത ഭവനത്തി​നും നേരെ തിരിഞ്ഞ്‌ അങ്ങയോ​ടു പ്രാർഥി​ക്കു​ക​യും ചെയ്‌താൽ+ 49 അങ്ങയുടെ വാസസ്ഥ​ല​മായ സ്വർഗത്തിൽനിന്ന്‌+ അവരുടെ പ്രാർഥ​ന​യും കരുണ​യ്‌ക്കു​വേ​ണ്ടി​യുള്ള അപേക്ഷ​യും കേട്ട്‌ അവർക്കു​വേണ്ടി ന്യായ​വി​ധി നടപ്പാ​ക്കേ​ണമേ. 50 അങ്ങയോടു പാപം ചെയ്‌ത അങ്ങയുടെ ജനത്തോ​ടു ക്ഷമി​ക്കേ​ണമേ. അവർ ചെയ്‌ത എല്ലാ ലംഘന​ങ്ങ​ളും അവരോ​ടു പൊറു​ക്കേ​ണമേ. അവരെ ബന്ദിക​ളാ​ക്കി​യ​വർക്ക്‌ അവരോ​ട്‌ അലിവ്‌ തോന്നാൻ അങ്ങ്‌ ഇടവരുത്തുകയും+ അങ്ങനെ, അവർ അവരോ​ട്‌ അലിവ്‌ കാട്ടു​ക​യും ചെയ്യും.

  • ദാനിയേൽ 9:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 യഹോവേ, നീതി അങ്ങയു​ടേത്‌. ഞങ്ങൾക്കു​ള്ള​തോ, ഇന്നു കാണു​ന്ന​തു​പോ​ലെ നാണ​ക്കേ​ടും. അതെ, അങ്ങയോ​ട്‌ അവിശ്വ​സ്‌തത കാണി​ച്ച​തു​കൊണ്ട്‌ അടുത്തും അകലെ​യും ഉള്ള പല ദേശങ്ങ​ളി​ലേക്ക്‌ അങ്ങ്‌ ചിതറി​ച്ചു​കളഞ്ഞ ഇസ്രാ​യേൽ മുഴു​വ​നും യരുശ​ലേം​നി​വാ​സി​ക​ളും യഹൂദാ​പു​രു​ഷ​ന്മാ​രും ലജ്ജിത​രാ​യി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക