25 “നിങ്ങളുടെ ഇടയിൽ താമസിക്കുന്ന, എന്റെ ജനത്തിൽപ്പെട്ട ഒരു ദരിദ്രനു നീ പണം വായ്പ കൊടുത്താൽ പണമിടപാടുകാരനെപ്പോലെ* നീ അവനിൽനിന്ന് പലിശ ഈടാക്കരുത്.+
19 “നിന്റെ സഹോദരനിൽനിന്ന് നീ പലിശ ഈടാക്കരുത്.+ പണമാകട്ടെ ഭക്ഷണമാകട്ടെ പലിശ ഈടാക്കാവുന്ന മറ്റ് എന്തെങ്കിലുമാകട്ടെ അവയ്ക്കൊന്നിനും നീ നിന്റെ സഹോദരനോടു പലിശ വാങ്ങരുത്.
12 അവിടെ അവർ കൈക്കൂലി വാങ്ങി രക്തം ചിന്തുന്നു.+ വായ്പ കൊടുക്കുമ്പോൾ നീ പലിശ ഈടാക്കുകയും+ ലാഭം ഉണ്ടാക്കുകയും* ചെയ്യുന്നു. അയൽക്കാരനെ ഞെക്കിപ്പിഴിഞ്ഞ്+ പണം ഉണ്ടാക്കുന്നു. അതെ, നീ എന്നെ പാടേ മറന്നു’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.