25സിദെക്കിയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം പത്താം മാസം പത്താം ദിവസം ബാബിലോൺരാജാവായ നെബൂഖദ്നേസർ+ അയാളുടെ മുഴുവൻ സൈന്യവുമായി യരുശലേമിനു നേരെ വന്നു.+ അയാൾ അതിന് എതിരെ പാളയമടിച്ച് ചുറ്റും ഉപരോധമതിൽ നിർമിച്ചു.+
3നെബൂഖദ്നേസർ രാജാവ് സ്വർണംകൊണ്ടുള്ള ഒരു പ്രതിമ ഉണ്ടാക്കി. അതിന്റെ ഉയരം 60 മുഴവും* വീതി 6 മുഴവും* ആയിരുന്നു. ബാബിലോൺ സംസ്ഥാനത്തിലെ ദൂരാ സമതലത്തിൽ അദ്ദേഹം അതു സ്ഥാപിച്ചു.