24 “ഇസ്രായേല്യരോടു പറയുക: ‘ഏഴാം മാസം ഒന്നാം ദിവസം നിങ്ങൾക്കു സമ്പൂർണവിശ്രമമായിരിക്കണം. അതു കാഹളനാദംകൊണ്ട് വിളംബരം+ ചെയ്യുന്ന ഒരു അനുസ്മരണദിനം, ഒരു വിശുദ്ധസമ്മേളനദിനം, ആയിരിക്കും.
27 “എന്നാൽ ഈ ഏഴാം മാസത്തിന്റെ പത്താം ദിവസം പാപപരിഹാരദിവസമാണ്.+ നിങ്ങൾ ഒരു വിശുദ്ധസമ്മേളനത്തിനുവേണ്ടി കൂടിവരണം. നിങ്ങൾ നിങ്ങളെത്തന്നെ ക്ലേശിപ്പിക്കുകയും*+ യഹോവയ്ക്ക് അഗ്നിയിലുള്ള ഒരു യാഗം അർപ്പിക്കുകയും വേണം.