12 യഹോവ അബ്രാമിനോടു പറഞ്ഞു: “നീ നിന്റെ ദേശവും പിതൃഭവനവും വിട്ട് നിന്റെ ബന്ധുക്കളിൽനിന്ന് അകലെ, ഞാൻ നിന്നെ കാണിക്കാനിരിക്കുന്ന ദേശത്തേക്കു പോകുക.+ 2 ഞാൻ നിന്നെ ഒരു മഹാജനതയാക്കുകയും നിന്നെ അനുഗ്രഹിച്ച് നിന്റെ പേര് പ്രസിദ്ധമാക്കുകയും ചെയ്യും; നീ ഒരു അനുഗ്രഹമായിത്തീരും.+