15ഇതിനു ശേഷം ഒരു ദിവ്യദർശനത്തിലൂടെ യഹോവ അബ്രാമിനോടു പറഞ്ഞു: “അബ്രാമേ, പേടിക്കേണ്ടാ.+ ഞാൻ നിനക്ക് ഒരു പരിചയാണ്.+ നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും.”+
5 അബ്രാമിനെ പുറത്ത് കൊണ്ടുവന്നിട്ട് ദൈവം പറഞ്ഞു: “ആകാശത്തിലേക്ക് ഒന്നു നോക്കൂ! നിനക്കു നക്ഷത്രങ്ങളെ എണ്ണാൻ കഴിയുമെങ്കിൽ എണ്ണുക.” പിന്നെ ദൈവം അബ്രാമിനോടു പറഞ്ഞു: “നിന്റെ സന്തതിയും* ഇതുപോലെയാകും.”+