4 എന്നാൽ ഏഹൂദ് മരിച്ചശേഷം ഇസ്രായേല്യർ വീണ്ടും യഹോവയുടെ മുമ്പാകെ തിന്മ ചെയ്‌തു.+ 2 അതുകൊണ്ട് യഹോവ അവരെ ഹാസോർ ഭരിച്ചിരുന്ന കനാൻരാജാവായ യാബീനു വിറ്റുകളഞ്ഞു.+ ഹരോശെത്ത്-ഹാ-ഗോയീമിൽ+ താമസിച്ചിരുന്ന സീസെരയായിരുന്നു യാബീന്റെ സൈന്യാധിപൻ.