-
പുറപ്പാട് 23:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 “ആറു വർഷം നിന്റെ നിലത്ത് വിത്തു വിതച്ച് വിളവെടുത്തുകൊള്ളുക.+ 11 എന്നാൽ ഏഴാം വർഷം അതു കൃഷി ചെയ്യാതെ വെറുതേ ഇടണം. നിന്റെ ജനത്തിലെ ദരിദ്രർ അതിൽനിന്ന് കിട്ടുന്നതു കഴിക്കട്ടെ. അവർ ബാക്കി വെക്കുന്നതോ വന്യമൃഗങ്ങൾ തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടത്തിന്റെയും ഒലിവുതോട്ടത്തിന്റെയും കാര്യത്തിലും ഇങ്ങനെതന്നെ ചെയ്യണം.
-
-
ലേവ്യ 25:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 എന്നാൽ ഏഴാം വർഷം ദേശത്തിനു സമ്പൂർണവിശ്രമത്തിന്റെ ശബത്തായിരിക്കണം. ഇത് യഹോവയ്ക്കുള്ള ശബത്താണ്. നീ വയലിൽ വിത്തു വിതയ്ക്കുകയോ മുന്തിരി വെട്ടിയൊരുക്കുകയോ അരുത്. 5 വയലിൽ താനേ വളർന്നതിന്റെപോലും കൊയ്‌ത്തു നടത്താനോ വെട്ടിയൊരുക്കാത്ത മുന്തിരിയിൽനിന്ന് മുന്തിരിപ്പഴത്തിന്റെ വിളവെടുക്കാനോ പാടില്ല. ഒരു വർഷം ദേശത്തിനു സമ്പൂർണവിശ്രമമായിരിക്കണം.
-