13 ഞാൻ രാത്രിയിൽ താഴ്‌വരക്കവാടത്തിലൂടെ+ പുറത്ത് ഇറങ്ങി വൻപാമ്പ്-നീരുറവയുടെ മുന്നിലൂടെ ചാരക്കൂനക്കവാടത്തിലേക്കു+ ചെന്നു. എന്നിട്ട്, ഇടിഞ്ഞുകിടക്കുന്ന യരുശലേംമതിലുകളും തീക്കിരയായി കിടക്കുന്ന നഗരകവാടങ്ങളും+ പരിശോധിച്ചു.
13 ഹാനൂനും സനോഹനിവാസികളും+ ചേർന്ന് താഴ്‌വരക്കവാടത്തിന്റെ+ കേടുപാടുകൾ തീർത്തു. അവർ അതു പണിത് അതിൽ കതകുകളും കുറ്റികളും ഓടാമ്പലുകളും പിടിപ്പിച്ചു. അവർ ചാരക്കൂനക്കവാടം+ വരെ മതിൽ 1,000 മുഴം* നന്നാക്കി.