8 ഹർഹയ്യയുടെ മകനായ ഉസ്സീയേൽ എന്ന സ്വർണപ്പണിക്കാരനായിരുന്നു അതിന് അപ്പുറത്തെ അറ്റകുറ്റപ്പണികൾ നടത്തിയത്. അതിന് അടുത്ത ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തിയതാകട്ടെ സുഗന്ധതൈലം ഉണ്ടാക്കുന്നവനായ ഹനന്യയും. യരുശലേമിൽ വിശാല-മതിൽ+ വരെയുള്ള ഭാഗത്ത് അവർ കല്ലു പാകി.