18 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്ത് എത്തിയശേഷം 19 ആ ദേശത്തെ ഏതു ഭക്ഷണം കഴിക്കുമ്പോഴും+ നിങ്ങൾ യഹോവയ്ക്ക് ഒരു സംഭാവന കൊണ്ടുവരണം.
2 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് ഉണ്ടാകുന്ന എല്ലാ വിളവിന്റെയും* ആദ്യഫലങ്ങളിൽ കുറച്ച് എടുത്ത് ഒരു കൊട്ടയിലാക്കി, നിന്റെ ദൈവമായ യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു ചെല്ലണം.+