-
ഇയ്യോബ് 38:8-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 സമുദ്രം ഗർഭപാത്രത്തിൽനിന്ന് കുതിച്ചുചാടിയപ്പോൾ
അതിനെ വാതിലുകൾകൊണ്ട് തടഞ്ഞുനിറുത്തിയത് ആരാണ്?+
9 ഞാൻ അതിനെ മേഘങ്ങൾ ധരിപ്പിച്ചപ്പോൾ,
കൂരിരുട്ടുകൊണ്ട് പൊതിഞ്ഞപ്പോൾ,
10 ഞാൻ അതിന് അതിർത്തി വെച്ചപ്പോൾ,
വാതിലുകളും ഓടാമ്പലുകളും പിടിപ്പിച്ചപ്പോൾ,+
11 ‘ഇവിടെവരെ നിനക്കു വരാം, ഇതിന് അപ്പുറം പോകരുത്;
നിന്റെ കുതിച്ചുപൊങ്ങുന്ന തിരമാലകൾ ഇവിടെ നിൽക്കണം’ എന്നു ഞാൻ അതിനോടു പറഞ്ഞപ്പോൾ,+
നീ എവിടെയായിരുന്നു?
-