35 ഭൂവാസികളൊന്നും തിരുമുന്നിൽ ഒന്നുമല്ല. സ്വർഗീയസൈന്യത്തോടും ഭൂവാസികളോടും ദൈവം തനിക്ക് ഇഷ്ടമുള്ളതു ചെയ്യുന്നു. ദൈവത്തെ തടയാനോ+ ‘എന്താണ് ഈ ചെയ്തത്’+ എന്നു ദൈവത്തോടു ചോദിക്കാനോ ആർക്കുമാകില്ല.
20 പക്ഷേ മനുഷ്യാ, ദൈവത്തെ ചോദ്യം ചെയ്യാൻ നീ ആരാണ്?+ വാർത്തുണ്ടാക്കിയ ഒരു വസ്തു അതിനെ വാർത്തയാളോട്, “എന്തിനാണ് എന്നെ ഇങ്ങനെ ഉണ്ടാക്കിയത്”+ എന്നു ചോദിക്കുമോ?