11 ചതുപ്പുനിലമല്ലെങ്കിൽ പപ്പൈറസ് ചെടി തഴച്ചുവളരുമോ?
വെള്ളമില്ലാത്തിടത്ത് ഈറ്റ വളർന്നുപൊങ്ങുമോ?
12 അവ മൊട്ടിട്ടാലും ആരും മുറിച്ചെടുക്കാതെതന്നെ ഉണങ്ങിപ്പോകും,
മറ്റു ചെടികൾക്കു മുമ്പേ അവ കരിഞ്ഞുപോകും.
13 ദൈവത്തെ മറക്കുന്നവരുടെ ഗതിയും ഇതായിരിക്കും,
ദുഷ്ടന്മാരുടെ പ്രത്യാശ നശിച്ചുപോകും.